

ഇന്ന് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ദുരന്തനിവാരണം അഥവാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്. ലോകമാകെ അഭിമുഖീകരിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന ഈ വിഷയം സമീപകാലത്തായി കേരളത്തിലും ഇന്ത്യയിലും വലിയ പ്രാധാന്യം നേടിയിട്ടുണ്ട്.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിന് 2005 ല്‍ രൂപം നല്‍കിയിട്ടുണ്ടെങ്കിലും വിദഗ്ദധരുടെ അഭാവം ഈ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. അടുത്തിടെ സംസ്ഥാനം അഭിമുഖീകരിച്ച സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേഖലയില്‍ കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്താനും, വിഷയത്തില്‍ വൈദഗ്ദ്ധ്യമുള്ളവരെ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രമുഖ സ്ഥാപനമാണ് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (Institute of Land & Disaster Management) അഥവാ ഐ എൽ ഡി എം (ILDM). സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗസിലിന്റെ അംഗീകാരത്തോടെ (AICTE) കേരള യൂണിവേഴ്‌സിറ്റിക്കു കീഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലെ എം ബി എ ഈ മേഖലയില്‍ സംസ്ഥാനത്തുള്ള പ്രധാന കോഴ്സാണ്.
രണ്ടു വര്‍ഷമാണ് എംബിഎ (MBA) കോഴ്‌സിന്റെ കാലാവധി. (Disaster Management), Disaster Planning & Risk Management, ICT, Data Analytics in Emergency Management, Public Health & Disaster Risk Reduction, Climate Change- തുടങ്ങിയവയെല്ലാം കോഴ്‌സിന്റെ ഭാഗമായ പ്രധാന പാഠ്യവിഷയങ്ങളാണ്.
പ്രധാനപ്പെട്ട പ്രകൃതി ദുരന്ത സൈറ്റുകള്‍ സന്ദര്‍ശിച്ചുള്ള പഠനങ്ങള്‍ കോഴ്‌സിന്റെ നിർണ്ണായക ഭാഗമാണ്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രധാന സ്ഥാപനങ്ങളിലെ സന്ദര്‍ശനം മറ്റൊരു പ്രവര്‍ത്തനമാണ്.
ദുരന്തനിവാരണത്തിലെ തിയറിക്കൊപ്പം പ്രായോഗികമായി എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നുള്ളതും മനസിലാക്കുന്നതാണ് പാഠ്യപദ്ധതി.
എല്ലാവര്‍ഷവും ജൂലൈ മാസത്തിലാണ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന്റെ വിജ്ഞാപനമുണ്ടാവുക. ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്. ഓഗസ്റ്റ്-12 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നുണ്ട്. പാര്‍ട്ട്-3 ല്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കു നേടി ഡിഗ്രി പാസായവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.
ബി.ടെക്/ബി.ബി.എ/ബി എസ് സി അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയവയില്‍ 4-5 വര്‍ഷത്തെ ബിരുദ കോഴ്‌സ് പാസായവര്‍ക്കും 50 ശതമാനം ആകെ മാര്‍ക്കുണ്ടെങ്കില്‍ അപേക്ഷിക്കാം. 50 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദം നേടിയവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. പട്ടികജാതി/പട്ടികവര്‍ഗ/എസ് ഇ ബി സി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ഇളവുകള്‍ ഉണ്ടായിരിക്കും.
നിലവില്‍ ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുടെ കൂടെ അടിസ്ഥാനത്തിലാണ് കോഴ്‌സിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കെ-മാറ്റ്, സി-മാറ്റ്, കാറ്റ് എന്നിവയിലെ വാലിഡ് സ്‌കോറും അഡ്മിഷന് പരിഗണിക്കും.
രണ്ടു വര്‍ഷത്തെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എം ബി എ കോഴ്‌സിന്റെ ഫീസ് 2.60 ലക്ഷം രൂപയാണ്. ഫീല്‍ഡ് വിസിറ്റ്, ഫീല്‍ഡ് സ്റ്റഡി എന്നിവ കോഴ്‌സിന്റെ പ്രധാന ഭാഗങ്ങള്‍ ആയതിനാല്‍ കാമ്പസില്‍ തന്നെയുള്ള ഹോസ്റ്റലില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കഴിയണമെന്ന നിബന്ധനയുണ്ട്.
ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടുള്ള സ്ഥാപനങ്ങളിലേക്കാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ യോഗ്യതയുള്ളവരെ ആവശ്യം. നിലവില്‍ ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയ പലരും യു.എന്നിന്റെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
സംസ്ഥാനത്തും ദേശീയ തലത്തിലും ദുരന്തനിവാരണ നയങ്ങളും, മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയിലെ വിദഗ്ധര്‍ക്ക് വലിയ സാധ്യതകളാണുള്ളത്.
Institute of Land & Disaster Management
Department of Revenue, Govt of Kerala
PTP Nagar, Trivandrum - 695038
https://ildm.kerala.gov.in/en/
Phone- 8547610005
+91 471-2365559
Email: mba.ildm@kerala.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
