മിൽമയിൽ സെയിൽസ് ഓഫീസറാകാം; എംബിഎയും പ്രവൃത്തിപരിചയും ആവശ്യം

എം.ബി.എയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17.
Milma Recruitment 2026
Milma Recruitment 2026 Apply for Sales Officer Posts
Edited By:
Updated on
1 min read

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (KCMMF) സെയിൽസ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ആകെ 2 ഒഴിവുകളാണുള്ളത്. എം.ബി.എയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17.

Milma Recruitment 2026
മലയാളം അധ്യാപകർക്ക് കേന്ദ്ര സർക്കാർ ജോലി; പ്രാദേശിക ഭാഷകളിലെ വിദഗ്ധരുടെ പാനൽ ഒരുക്കുന്നു, അവസാന തീയതി ജൂൺ 17

പ്രധാന വിവരങ്ങൾ

  • തസ്തികയുടെ പേര്: സെയിൽസ് ഓഫീസർ

  • ആകെ ഒഴിവുകൾ: 02

  • പ്രായപരിധി: പരമാവധി 35 വയസ്സ്

  • ശമ്പളം: വർഷത്തിൽ 3.5 ലക്ഷം മുതൽ 4.8 ലക്ഷം രൂപ വരെ (CTC + TA/DA + ആനുകൂല്യങ്ങൾ)

Milma Recruitment 2026
സ്വീപ്പർ മുതൽ ക്ലർക്ക് വരെ; ബാർട്ടൺ ഹിൽ കോളജിൽ അവസരം

യോഗ്യതയും പ്രവൃത്തിപരിചയവും

  • വിദ്യാഭ്യാസ യോഗ്യത: എം.ബി.എ (MBA) ബിരുദം ഉണ്ടായിരിക്കണം.

  • പ്രവൃത്തിപരിചയം: എഫ്.എം.സി.ജി (FMCG) സെയിൽസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം അത്യാവശ്യമാണ്.

  • അധിക മുൻഗണന: മോഡേൺ ട്രേഡ്, ഓൺലൈൻ മാർക്കറ്റിംഗ് എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

  • പ്രായപരിധി നിർണ്ണയിക്കുന്ന തീയതി: പ്രായവും പരിചയസമ്പത്തും കണക്കാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതി 01.06.2026 ആണ്.

അപേക്ഷിക്കേണ്ട വിധം

അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈൻ വഴി മാത്രമാണ്. ഇതിനായി 'CMD Kerala' എന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം (Notification) പൂർണ്ണമായി വായിച്ച് നിബന്ധനകൾ മനസ്സിലാക്കുക. 'Apply Online' ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശദമായ വിവരങ്ങൾ നൽകി അപേക്ഷിക്കാം.

Summary

Milma Recruitment 2026 Apply for Sales Officer Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com