സ്വീപ്പർ മുതൽ ക്ലർക്ക് വരെ; ബാർട്ടൺ ഹിൽ കോളജിൽ അവസരം

ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡന്റ്, വാച്ച്മാൻ, എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും നിയമനം നടത്തുന്നു.
Barton Hill Engineering College
Clerk, Office Attendant and Watchman Vacancies at Barton Hill Engineering College.
Edited By:
Updated on
1 min read

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ വിവിധ നോൺ ടീച്ചിങ് വിഭാഗങ്ങളിൽ നിരവധി ഒഴിവുകൾ. ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡന്റ്, വാച്ച്മാൻ, എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും നിയമനം നടത്തുന്നു. അഭിമുഖത്തിലൂടെയാണ് നിയമനം.

Barton Hill Engineering College
സി-ഡാകിൽ വൻ അവസരം! 951 ഒഴിവുകൾ; പ്രവൃത്തി പരിചയം വേണ്ട, കേരളത്തിലും നിയമനം

സ്വീപ്പർ കം സാനിറ്ററി വർക്കർ

  • ഈ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് മലയാളം എഴുതാനും വായിക്കാനും അറിയണം.

  • ഇതേ മേഖലയിലുള്ള പ്രവർത്തിപരിചയം ആവശ്യമാണ്.

  • പ്ലസ് ടു, ഡിപ്ലോമ തുടങ്ങിയ ഉയർന്ന യോഗ്യത ഉള്ളവർ പങ്കെടുക്കേണ്ടതില്ല.

  • പ്രായപരിധി 11.06.2026ന് 18നും 45 നും ഇടയിൽ .

Barton Hill Engineering College
കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം; 1607 ഒഴിവുകൾ, ഐടിഐ മുതൽ പാരാമെഡിക്കൽ വരെ, ജൂൺ 1 മുതൽ അപേക്ഷിക്കാം

വാച്ച്മാൻ

  • ഈ തസ്തികയിൽ അപേക്ഷിക്കുന്നവർ ഏഴാം ക്ലാസ് പാസായിരിക്കണം.

  • ഇതേമേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും മുൻഗണന.

  • പ്ലസ് ടു, ഡിപ്ലോമ തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ പങ്കെടുക്കേണ്ടതില്ല.

  • പ്രായപരിധി 11.06.2026ന്  18നും 45 നും ഇടയിൽ.

Barton Hill Engineering College
പോളിടെക്‌നിക് കഴിഞ്ഞോ?, ഇന്ത്യൻ നേവിയിൽ ജോലി നേടാം;മികച്ച ശമ്പളവും അനുകൂല്യങ്ങളും

ഓഫീസ് അറ്റൻഡന്റ്

  • ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

  • ഡിഗ്രി യോഗ്യത ഉള്ളവർ പങ്കെടുക്കേണ്ടതില്ല

  • ഇതേ മേഖലയിലുള്ള പ്രവൃത്തി പരിചയവും ഡ്രൈവിങ് ലൈസൻസും ഉള്ളവർക്ക് മുൻഗണന.

  • പ്രായപരിധി 10.06.2026ന്  18നും 45 നും ഇടയിൽ

Barton Hill Engineering College
ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

ക്ലാർക്ക് കം അക്കൗണ്ടന്റ്

  • ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബി.കോം & ടാലി യോഗ്യത ഉണ്ടായിരിക്കണം.

  • കംപ്യൂട്ടർ പരിജ്ഞാനം  & ടൈപ്പിംഗ് സ്കിൽ, അക്കൗണ്ടിങ് മേഖലയിലുള്ള പ്രവൃത്തി പരിചയവും ഡ്രൈവിങ് ലൈസൻസും ഉള്ളവർക്ക് മുൻഗണന. 

  • പ്രായപരിധി 09.06.2026ന്  45 വയസ് തികയാൻ പാടില്ല

Barton Hill Engineering College
പ്ലസ് 2 പാസായോ?, കേരള പൊലീസിൽ ജോലി നേടാം; കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതകൾക്കും അവസരം

അഭിമുഖം

  • സ്വീപ്പർ കം സാനിറ്ററി സർക്കാർ, വാച്ച്മാൻ തസ്തികകളിലേക്ക് ജൂൺ 11ന് ഇന്റർവ്യൂ നടക്കും.

  • ഓഫീസ് അറ്റന്റഡന്റ്, ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ഇന്റർവ്യൂ കൂടാതെ എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും.

  • ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജൂൺ 10നും ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ജൂൺ 9നും പരീക്ഷയും അഭിമുഖവും നടത്തും.

Barton Hill Engineering College
വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.gecbh.ac.in/

Summary

Clerk, Office Attendant and Watchman Vacancies at Barton Hill Engineering College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com