കുറഞ്ഞ ഫീസിൽ എം എസ് ഡബ്ല്യു പഠിക്കാം, സംസ്കൃത സർവകലാശാലയിൽ ചേരാൻ ഏപ്രിൽ 16 വരെ അപേക്ഷിക്കാം

എം എസ് ഡബ്ല്യു കോഴ്സിന് സംസ്കൃത സർവകലാശാലയിൽ വാര്‍ഷിക ട്യൂഷന്‍ ഫീസായി അടയ്ക്കേണ്ടത് 7500 രൂപയാണ്.
Students applying for MSW course at Sanskrit University with low fees before April 16 deadline
Applications open for affordable MSW course at Sanskrit University until April 16SM ONLINE
Updated on
2 min read

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026 - 2027 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം എസ് ഡബ്ല്യു) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

കാലടി, തിരൂര്‍, പയ്യന്നൂര്‍ പ്രാദേശിക ക്യാമ്പസുകളിലാണ് മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം. എസ്. ഡബ്ല്യു.) പ്രോഗ്രാം നടത്തുന്നത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു. പഠിപ്പിക്കുന്നത് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലാണെന്ന് അധികൃതർ പറയുന്നു. .

Students applying for MSW course at Sanskrit University with low fees before April 16 deadline
ഹാർവാർഡിൽ സൗജന്യമായി പഠിക്കാം, ആറ് ഓൺലൈൻ കോഴ്സുകൾ പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി

വാര്‍ഷിക ട്യൂഷന്‍ ഫീസ്‌ 7500/- രൂപ മാത്രമാണ്. വിദ്യാർത്ഥികൾക്ക് സ്കോളര്‍ഷിപ്‌ സൗകര്യവും ലഭ്യമാണ് എന്ന് സർവകലാശാല അറിയിച്ചു.

എംഎസ്‌ഡബ്ല്യു കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്നോ സർവകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നോ ബിരുദം (10+2+3 / 10+2+4 / 10+2+5 പാറ്റേൺ) നേടിയവർക്ക് അപേക്ഷിക്കാം.

ബി എ മൂന്ന് വര്‍ഷ പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയാക്കിയവർക്കും ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകൾ വിജയിച്ച് (നാല് വര്‍ഷ ഡിഗ്രി പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2026 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 2026 ഓഗസ്റ്റ് 31 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

Students applying for MSW course at Sanskrit University with low fees before April 16 deadline
IIT Palakkad: പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 27

തെരഞ്ഞെടുപ്പ് രീതി

കോംപ്രിഹെൻസീവ് സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് (സിസ്വാറ്റ്) വഴിയായിരിക്കും എം എസ് ഡബ്ല്യു പ്രവേശനം. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10% വെയ്‌റ്റേജ് ലഭിക്കും. എസ് സി, എസ് ടി, ഭിന്നശേഷിക്കാർ, ട്രാൻസ് വ്യക്തികൾ എന്നിവർക്ക് 5% മാർക്കിളവ് ഉണ്ടായിരിക്കും.

പ്രധാന തീയതികൾ

ഏപ്രിൽ 16ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മെയ് നാല് മുതൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും. മെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെയ് 21ന് പ്രവേശന നടപടികൾ തുടങ്ങും. ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി/മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും അസ്സലുകളും സഹിതം അതാത് വകുപ്പ് മേധാവികൾ, കോഴ്‌സുകൾ നടത്തപ്പെടുന്ന പ്രാദേശിക ക്യാമ്പസ് ഡയറക്ടർമാർ എന്നിവർക്ക് അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ടതാണ്.

പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. സ്പോട്ട് / ലാറ്ററൽ എൻട്രി അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2699731.

Summary

Education News: Sanskrit University invites applications for MSW admission. Apply online before April 16 .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com