നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം; നാല് ജില്ലകളിൽ നിരവധി ഒഴിവ്, പ്ലസ് ടു മുതൽ യോഗ്യത

തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം, തൃശൂർ ജില്ലകളിലാണ് അവസരം. ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ, സ്ത്രീ) , ഹോമിയോപ്പതി ഫാർമസിസ്റ്റ്...
National AYUSH Mission jobs
National AYUSH Mission is recruiting candidates for various posts in kerala National AYUSH Mission/x
Edited By:
Updated on: 
2 min read

നാഷണൽ ആയുഷ് മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം, തൃശൂർ ജില്ലകളിലാണ് അവസരം. ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ, സ്ത്രീ) , ഹോമിയോപ്പതി ഫാർമസിസ്റ്റ്, റെമീഡിയൽ എഡ്യൂക്കേറ്റർ,ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ),ജനറൽ നഴ്സ്, എം.പി.ഡബ്ല്യു തുടങ്ങിയ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ. ഓരോ വിജ്ഞാപനവും വിശദമായി പരിശോധിക്കാം.

National AYUSH Mission jobs
ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7

കോട്ടയം ജില്ല

കോട്ടയം ജില്ലയിലെ നാഷണൽ ആയുഷ് മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഫിസിയോതെറാപ്പിസ്റ്റ്, പുരുഷ തെറാപ്പിസ്റ്റ്, ഹോമിയോപ്പതി ഫാർമസിസ്റ്റ് തസ്തികകളിലാണ് ഒഴിവുകൾ.

ഫിസിയോതെറാപ്പിസ്റ്റിന് 21,000 രൂപയും, മറ്റ് തസ്തികകൾക്ക് 14,700 രൂപയും പ്രതിമാസ വേതനം ലഭിക്കും. 40 വയസാണ് പ്രായപരിധി. യോഗ്യത തസ്തികയ്ക്ക് അനുസരിച്ച് ഫിസിയോതെറാപ്പി ബിരുദം/പിജി, ആയുർവേദ തെറാപ്പി കോഴ്സ്, പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ്, CCP/NCP അല്ലെങ്കിൽ തത്തുല്യ യോഗ്യത എന്നിവയാണ്.

ഒക്ടോബർ 12ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ DPMSU, നാഷണൽ ആയുഷ് മിഷൻ, ഗവ. ആയുർവേദ ആശുപത്രി, പാലസ് റോഡ്, വയസ്കര, കോട്ടയം – 686001 എന്ന വിലാസത്തിൽ നൽകണം.

വിജ്ഞാപനം:

https://www.nam.kerala.gov.in/images/careers/1791022517544.pdf

National AYUSH Mission jobs
ബി.എസ്.സി അഗ്രിക്കൾച്ചർ കഴിഞ്ഞോ?, IFFCO-യിൽ ജോലി നേടാം; കേരളത്തിലും നിരവധി അവസരങ്ങൾ

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

തിരുവനന്തപുരം

തിരുവനന്തപുരം നാഷണൽ ആയുഷ് മിഷനിൽ റെമീഡിയൽ എഡ്യൂക്കേറ്റർ, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെമീഡിയൽ എഡ്യൂക്കേറ്റർക്ക് DECSE അല്ലെങ്കിൽ ASD/HI/ID വിഭാഗങ്ങളിലെ ഡിപ്ലോമയും ഫിസിയോതെറാപ്പിസ്റ്റിന് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദം/പിജിയും യോഗ്യതയായി വേണം.

റെമീഡിയൽ എഡ്യൂക്കേറ്റർക്ക് 19,600 രൂപയും, ഫിസിയോതെറാപ്പിസ്റ്റിന് 21,000 രൂപയും പ്രതിമാസം ശമ്പളം ലഭിക്കും. 40 വയസാണ് പ്രായപരിധി. അപേക്ഷകൾ ഒക്ടോബർ 14ന് വൈകിട്ട് 5 മണി വരെ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. റെമീഡിയൽ എഡ്യൂക്കേറ്റർ തസ്തികയുടെ ഇന്റർവ്യൂ ഒക്ടോബർ 16നും, ഫിസിയോതെറാപ്പിസ്റ്റ് തസ്തികയുടെ ഇന്റർവ്യൂ ഒക്ടോബർ 23നും തിരുവനന്തപുരത്ത് നടക്കും. ഇ-മെയിൽ വഴി അപേക്ഷ സ്വീകരിക്കില്ല.

വിജ്ഞാപനം:

https://www.nam.kerala.gov.in/images/careers/1791026548972.pdf

https://www.nam.kerala.gov.in/images/careers/1791022957543.pdf

National AYUSH Mission jobs
ഡിഗ്രിയുണ്ടോ?, സുപ്രീം കോടതിയിൽ ജോലി നേടാം; ജൂനിയർ കോർട്ട് അസിസ്റ്റന്റ്, 250 ഒഴിവുകൾ

തൃശൂർ

തൃശൂർ നാഷണൽ ആയുഷ് മിഷനിൽ ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ, സ്ത്രീ) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ നടത്തുന്ന കുറഞ്ഞത് ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് (DAME) അല്ലെങ്കിൽ ചെറുതുരുത്തി NARIP-ൽ നിന്നുള്ള ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് ആണ് യോഗ്യത.

പ്രതിമാസം 14,700 രൂപ ശമ്പളം ലഭിക്കും. 50 വയസാണ് പ്രായപരിധി. അപേക്ഷകൾ ഒക്ടോബർ 12ന് വൈകിട്ട് 5 മണിക്ക് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. സ്ത്രീകളുടെ ഇന്റർവ്യൂ ഒക്ടോബർ 15നും, പുരുഷന്മാരുടെ ഇന്റർവ്യൂ ഒക്ടോബർ 17നും രാവിലെ 10:30ന് നടക്കും.

വിജ്ഞാപനം:

https://www.nam.kerala.gov.in/images/careers/1791025336202.pdf

https://www.nam.kerala.gov.in/images/careers/1791025376919.pdf

National AYUSH Mission jobs
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; ഒക്ടോബർ 5 വരെ അപേക്ഷിക്കാം

പത്തനംതിട്ട

പത്തനംതിട്ട നാഷണൽ ആയുഷ് മിഷനിൽ ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ),ജനറൽ നഴ്സ്, എം.പി.ഡബ്ല്യു തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ആയുർവേദ തെറാപ്പിസ്റ്റിന് ഒരു വർഷത്തെ അംഗീകൃത ആയുർവേദ തെറാപ്പി/പഞ്ചകർമ്മ കോഴ്സ്, GNM നഴ്സിന് B.Sc Nursing അല്ലെങ്കിൽ GNM കൂടാതെ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, എം.പി.ഡബ്ല്യു തസ്തികയ്ക്ക് പ്ലസ് ടുവും കമ്പ്യൂട്ടർ പരിജ്ഞാനവും ആണ് യോഗ്യത.

പ്രതിമാസം 13,500 മുതൽ 17,850 രൂപ വരെ ശമ്പളം ലഭിക്കും. 40 വയസാണ് പ്രായപരിധി. അപേക്ഷകൾ ഒക്ടോബർ 13ന് വൈകിട്ട് 5 മണി വരെ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

വിജ്ഞാപനം:

https://www.nam.kerala.gov.in/images/careers/1791024078273.pdf

National AYUSH Mission jobs
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം
National AYUSH Mission jobs
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
Summary

National AYUSH Mission is recruiting candidates for various posts on a contract basis in Thiruvananthapuram, Pathanamthitta, Kottayam and Thrissur districts. Vacancies are available for Physiotherapist, Ayurveda Therapist (Male and Female), Homoeopathy Pharmacist, Remedial Educator, General Nurse and MPW posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com