മെഡിക്കൽ പി ജി; നീറ്റ് ഫലം 20 ന്, മറ്റ് തീയതികൾ അറിയാം

രണ്ടാം ഘട്ട നടപടികൾ അടുത്ത മാസം രണ്ടിന് ആരംഭിക്കും. അലോട്ട്മെന്റ് ഫലം ഡിസംബർ 10 ന് ആണ് പ്രസിദ്ധീകരിക്കുന്നത്.
NEET PG result
NEET PG Allotment on Nov 20 Special arrangement
Updated on
1 min read

മെഡിക്കൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള നീറ്റ് - പി ജി ആദ്യ റൗണ്ട് അലോട്ട്മെന്റ് ഫലം ഈ മാസം 20 ന് പ്രഖ്യാപിക്കും. മെഡിക്കൽ കൗൺസിൽ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലോട്ട്മെന്റിൽ ഉൾപ്പെട്ടവർക്ക് 21 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ബന്ധപ്പെട്ട കോളജുകളിൽ എത്തി പ്രവേശനം നേടാം.

NEET PG result
ഇന്ത്യൻ ആർമിയിൽ കായിക താരങ്ങൾക്ക് അവസരം; അവസാന തീയതി ഡിസംബർ 15

രണ്ടാം ഘട്ട നടപടികൾ അടുത്ത മാസം രണ്ടിന് ആരംഭിക്കും. അലോട്ട്മെന്റ് ഫലം ഡിസംബർ 10 ന് ആണ് പ്രസിദ്ധീകരിക്കുന്നത്. രണ്ടാം റൗണ്ട് അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് 11 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ കോളജുകളിൽ എത്തി പ്രവേശനം നേടണം.

NEET PG result
'ബ്രെറ്റ്- 2025'; 250 പേർക്ക് വരെ ഫെലോഷിപ്പ്, അപേക്ഷകൾ നവംബർ 21 സമർപ്പിക്കാം

മൂന്നാം ഘട്ട പ്രവേശന നടപടികൾ ഡിസംബർ 23 ന് ആരംഭിക്കും. അലോട്ട്മെന്റ് ഫലം 31 ന് പ്രസിദ്ധീകരിക്കും. ജനുവരി 1 മുതൽ 8 വരെയുള്ള തീയതികളിൽ കോളജുകളിൽ എത്തി അഡ്മിഷൻ നേടണം.

ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്‌ട്രെ വേക്കൻസി റൗണ്ട് അടുത്ത വർഷം ജനുവരി 13ന് തുടങ്ങും. അലോട്ട്മെന്റ് ഫലം 21 ന് പ്രഖ്യാപിക്കും. ജനുവരി 22 നും 31നും ഇടയിൽ കോളജിൽ എത്തി പ്രവേശനം നേടണം.

Summary

Education news: NEET PG First Round Allotment Results to Be Announced on November 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com