NIA: സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ ഒഴിവുകൾ,1.25 ലക്ഷം ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 1.25 ലക്ഷം ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13.01.2026.
NIA jobs
NIA Invites Applications for 5 Senior Public Prosecutor PostsFile
Updated on
1 min read

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 05 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ് നടത്തുന്നത്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 1.25 ലക്ഷം ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13.01.2026.

NIA jobs
ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിൽ നിയമനം, കേരളത്തിൽ ഉൾപ്പടെ 282 ഒഴിവുകൾ

യോഗ്യതാ മാനദണ്ഡങ്ങൾ

  • അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ (Law) ബിരുദം നേടിയിരിക്കണം. ക്രിമിനൽ കേസുകൾ കോടതിയിൽ കേസുകൾ കൈകാര്യം ചെയ്ത് കുറഞ്ഞത് 8 വർഷത്തെ അഭിഭാഷക പരിചയം (Bar experience) ഉണ്ടായിരിക്കണം.

  • നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. കരാർ കാലയളവിൽ സ്വകാര്യ നിയമപ്രാക്ടീസ് നടത്താൻ അവകാശമില്ല.

  • ഹൗസ് റന്റ് അലവൻസ് (HRA), മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ്, ലീവ് ട്രാവൽ കൺസെഷൻ (LTC) തുടങ്ങിയ മറ്റ് അലവൻസുകൾ ലഭ്യമല്ല. ടി എ,ഡി എ തുടങ്ങിയ അനുകൂല്യങ്ങൾ ലഭിക്കും.

  • ആദ്യ ഘട്ടത്തിൽ 1 വർഷത്തേക്കായിരിക്കും നിയമനം. പിന്നീട് കാലാവധി നീട്ടിയേക്കാം.

NIA jobs
എഡ്യൂക്കേഷണൽ കൺസൾട്ടന്റ്സ് ഇന്ത്യ; അപ്രന്റീസ് തസ്തികയിൽ ഒഴിവ്, ബിരുദം യോഗ്യത

നിശ്ചിത മാതൃകയിൽ പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാ ഫോമും, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം രജിസ്റ്റേഡ് / സ്പീഡ് പോസ്റ്റ് മുഖേന താഴെ കൊടുത്ത വിലാസത്തിലേക്ക് അയയ്ക്കണം:

SP (Admin), NIA Headquarters,
CGO Complex, Lodhi Road,
New Delhi – 110003

NIA jobs
ഏഴിമല നേവൽ അക്കാദമിയിൽ കേഡറ്റ് എൻട്രി; കോഴ്സ് കഴിഞ്ഞാൽ സൈന്യത്തിന്റെ ഭാഗമാകാം

അപൂർണ്ണമായ അപേക്ഷകളും അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല.

ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കുകയുള്ളൂ. അപേക്ഷാ ഫോമിന്റെ മാതൃക ലഭിക്കുന്നതിനായി NIAയുടെ ഔദ്യോഗിക വെബ്സൈറ്റ്: www.nia.gov.in സന്ദർശിക്കുക.

Summary

Job news: NIA Releases Notification for Recruitment of 5 Senior Public Prosecutor Posts on Contract Basis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com