NIT Goa jobs
NIT Goa Invites Applications for 5 Contract Faculty Posts@NITGoa_Official

NIT Goa: അധ്യാപകരാകാൻ അവസരം; നേരിട്ട് നിയമനം, ശമ്പളം 70,000 രൂപ വരെ

യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം. കരാർ നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 4.
Published on

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗോവ (NIT Goa) ഫാക്കൽറ്റി തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 05 ഒഴിവുകളാണ് ഉള്ളത്. യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം. കരാർ നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 4.

NIT Goa jobs
IIT Roorkee: പോസ്റ്റ് ഡോക്ടറൽ,ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ

യോഗ്യത:
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (CSE) അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ എം .ടെക് / പിഎച്ച്.ഡി ഉണ്ടായിരിക്കണം.

ശമ്പളം:
മാസ്റ്റർസ് ഡിഗ്രിയുള്ളവർക്ക് പ്രതിമാസം 50,000 രൂപയും, പിഎച്ച്.ഡി ഡിഗ്രിയുള്ളവർക്ക് പ്രതിമാസം 70,000 രൂപയും ശമ്പളമായി ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ:
ഓഫ്‌ലൈൻ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷകൾ പരിശോധിച്ചതിന് ശേഷം ഇ-മെയിൽ മുഖേന ഇന്റർവ്യൂവിന്റെ തീയതിയും സമയവും അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാനും, സ്ഥാപനത്തിന്റെ ചട്ടങ്ങൾ പ്രകാരം ക്ലാസുകൾ എടുക്കാനും തയ്യാറായിരിക്കണം.

NIT Goa jobs
ഒമാനിലെ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപകർക്ക് വീണ്ടും അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.

https://nitgoa.ac.in/uploads/AdvtCSE%2024dec2025.pdf

Summary

Job alert: NIT Goa Invites Applications for 5 Contract Faculty Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com