NMDC: ഡിപ്ലോമ യോഗ്യത, ജൂനിയർ എൻജിനീയർ തസ്തികയിൽ നിയമനം; ശമ്പളം 60,000 രൂപ വരെ, അവസാന തീയതി മെയ് 6

മൈനിങ് മേഖലയുമായി ബന്ധപ്പെട്ട ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 6.
NMDC Recruitment 2026
NMDC Recruitment 2026 Apply Online for 59 Junior Engineer Mining Posts Before May 6.NMDC/x
Updated on
1 min read

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ (NMDC) ജോലി നേടാൻ അവസരം. ജൂനിയർ എൻജിനീയർ (മൈനിങ്) തസ്തികയിലേക്ക് ആണ് നിയമനം നടത്തുന്നത്.

രാജ്യത്തെ വിവിധ ഖനികൾ, യൂണിറ്റുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലായി ആകെ 59 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൈനിങ് മേഖലയുമായി ബന്ധപ്പെട്ട ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 6.

NMDC Recruitment 2026
STPI: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അപ്രന്റീസ് ഒഴിവ്, ഡിപ്ലോമ,ബിരുദം യോഗ്യത; 15,000 രൂപ സ്റ്റൈപ്പന്റ്

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്ന് മൈനിങ് എൻജിനീയറിംഗിൽ 3 വർഷ ദൈർഘ്യമുള്ള ഡിപ്ലോമ ഉണ്ടായിരിക്കണം.

  • യു‍ജിസി, എഐസിടിഇ അല്ലെങ്കിൽ ഇന്ത്യ സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് വേണം കോഴ്സ് പൂർത്തിയാക്കാൻ.

  • ഫോർമാൻ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി ഉള്ളവർക്ക് മുൻഗണന ലഭിക്കും.

NMDC Recruitment 2026
SSC Recruitment 2026 : 35,400 മുതൽ 1,42,400 രൂപ വരെ ശമ്പളത്തോടെ കേന്ദ്രസർക്കാർ ജോലി, 84 ട്രാൻസ്ലേറ്റർ, ട്രാൻസ്ലേറ്റർ ഓഫീസർ ഒഴിവുകളിലേക്ക് മെയ് 14 വരെ അപേക്ഷിക്കാം

നിയമനം

  • കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.

  • ആദ്യഘട്ടത്തിൽ പരമാവധി മൂന്ന് വർഷം വരെയോ അല്ലെങ്കിൽ 60 വയസ് തികയും വരെയോ (ഏതാണോ ആദ്യം) ആകും കരാർ കാലാവധി.

  • ഉദ്യോഗാർത്ഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഈ കാലാവധി നീട്ടി നൽകിയേക്കാം.

  • തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഒരു മാസം ദൈർഘ്യമുള്ള ഓൺ ദ ജോബ് ട്രെയിനിങ് (OJT) നൽകും.

NMDC Recruitment 2026
വെറും 100 രൂപയ്ക്ക് 'എ ഐ' പഠിക്കാം; ഐഐടി മദ്രാസ് തയ്യാറാക്കിയ കോഴ്സുകൾ, അവസാന തീയതി മേയ് 10

ശമ്പളം

  • ഈ തസ്തികയ്ക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും.

  • ഉദ്യോഗാർത്ഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം പരമാവധി 5 ശതമാനം വരെ ശമ്പള വർധന ലഭിക്കാം.

പ്രായപരിധി

  • അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 50 വയസാണ്.

  • എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായ ഇളവ് ലഭിക്കും.

NMDC Recruitment 2026
പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാർ ജോലി; 1000+ ഒഴിവ്, അവസാന തീയതി മേയ് 15

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://nmdcjot.formflix.com/EMPLOYMENT%20NOTIFICATION%20JE%20MINING.pdf

Summary

NMDC Recruitment 2026 Apply Online for 59 Junior Engineer Mining Posts Before May 6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com