

ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ഓർഗനൈസേഷനുകൾ എന്നിവയിലേക്ക് ട്രാൻസ്ലേലറ്റർമാരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി- SSC) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതെല്ലാം ഗ്രൂപ്പ് ബി വിഭാഗത്തിൽപ്പെടുന്ന നോൺ-ഗസറ്റഡ് തസ്തികകളാണ്,
നിലവിൽ 84 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ ഭാവിയിൽ വ്യത്യാസം വന്നേക്കാം. എംഎ, ട്രാൻസ്ലേഷനിൽ ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയും താൽപ്പര്യമുള്ളവർക്ക് മെയ് 14 വരെ എസ്‌എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
A) ഹിന്ദിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദത്തിനൊപ്പം ബിരുദതലത്തിൽ ഇംഗ്ലീഷ് നിർബന്ധിത/ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി നിർബന്ധിത/ഇലക്ടീവ് വിഷയമായി ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം. മറ്റ് ഏതെങ്കിലും വിഷയത്തിലാണ് ബിരുദമെങ്കിൽ ബിരുദ പഠനം ഹിന്ദി/ഇംഗ്ലീഷ് മീഡിയമോ ബിരുദ തലത്തിൽ നിർബന്ധിത വിഷയമായി ഹിന്ദിയോ ഇംഗ്ലീഷോ പഠിച്ചിരിക്കണം.
B) ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യുന്നതിൽ അംഗീകൃത ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകളിൽ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തന ജോലിയിൽ രണ്ട് വർഷത്തെ പരിചയം.
A) ഹിന്ദിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദത്തിനൊപ്പം ബിരുദതലത്തിൽ ഇംഗ്ലീഷ് നിർബന്ധിത/ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി നിർബന്ധിത/ഇലക്ടീവ് വിഷയമായി ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം. മറ്റ് ഏതെങ്കിലും വിഷയത്തിലാണ് ബിരുദമെങ്കിൽ ബിരുദ പഠനം ഹിന്ദി/ഇംഗ്ലീഷ് മീഡിയമോ ബിരുദ തലത്തിൽ നിർബന്ധിത വിഷയമായി ഹിന്ദിയോ ഇംഗ്ലീഷോ പഠിച്ചിരിക്കണം.
B) ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനത്തിൽ അംഗീകൃത ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകളിൽ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തന ജോലിയിൽ മൂന്ന് വർഷത്തെ പരിചയം.
ജൂനിയർ ലെവൽ തസ്തികകൾ: 35,400- 1,12,400 രൂപ സ്കെയിൽ
സീനിയർ ലെവൽ തസ്തികകൾ: 44900- 142400 രൂപ സ്കെയിൽ
പ്രായ പരിധി : 18 - 30 വയസ്സ് (01.08.2026 അടിസ്ഥാനമാക്കി) അർഹരായവർക്ക് മാനദണ്ഡപ്രകാരമള്ള ഉയർന്ന പ്രായപരിധി ഇളവുകൾ ലഭിക്കും.
അപേക്ഷാ ഫീസ്: 100 രൂപ
സ്ത്രീകൾ / എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി / വിമുക്ത ഭടർ എന്നിവർ അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി മെയ് 14 രാത്രി 11 മണിവരെ 14.05.2026 (23:00 മണിക്കൂർ)
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മെയ് 15 രാത്രി 11 മണിവരെ
അപേക്ഷാ ഫോം തിരുത്തൽ വിൻഡോ മെയ് 19 മുതൽ 20 രാത്രി 11 മണി വരെ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റ് - സെപ്റ്റംബർ 2026
വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം
എസ് എസ് സി യുടെ ട്രാൻസ്ലേറ്റർ, ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates