നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

എട്ട് ആഴ്ചയാണ് IELTS ഓഫ്‌ലൈൻ കോഴ്സിന്റെ കാലാവധി. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്ലാസ്സ്.
Students attending IELTS offline coaching class and MBA admission process at KICMA and KITTS in Kerala
Students enrolling for IELTS coaching and MBA in Kerala institutionsGemini AI representative purpose only
Updated on
2 min read

കേരള സഹകരണ യൂണിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സ് എന്നിവിടങ്ങളിൽ നടത്തുന്ന എംബിഎ കോഴ്സുകളുടെ പ്രവേശന നടപടികൾ ആരംഭിച്ചു. നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ ഏപ്രിലിൽ ആരംഭിക്കുന്ന IELTS ഓഫ്‌ലൈൻ കോഴ്സിൽ ചേരാൻ താൽപ്പര്യമുള്ളവർക്ക് മാർച്ച് 28 വരെ അപേക്ഷിക്കാം.

കിക്മയിൽ അഭിമുഖം

തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം ബിഎ (ഫുൾടൈം) 2026-28 ബാച്ചിലേക്കുള്ള അഭിമുഖം നടത്തുന്ന തീയതി പ്രഖ്യാപിച്ചു.

മാർച്ച് 23 രാവിലെ 10 മുതൽ കിക്മ ക്യാമ്പസിൽ അഭിമുഖം നടക്കും. 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും KMAT/CMAT/CAT പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും അതിനായി തയ്യാറാകുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9496366741 / 8547618290, www.kicma.ac.in.

Students attending IELTS offline coaching class and MBA admission process at KICMA and KITTS in Kerala
30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

കിറ്റ്‌സിൽ അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം ബി എ. (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും https://www.kittsedu.org/apply-for-mba/ വഴി മാർച്ച് 31 നകം അപേക്ഷിക്കാം.

കേരള സർവകലാശാലയുടേയും, എ ഐ സി റ്റി ഇ യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റ്‌സും നൽകുന്നു.

എസ് സി/എസ് ടി വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ:9645176828, 9446529467.

www.kittsedu.org,

Students attending IELTS offline coaching class and MBA admission process at KICMA and KITTS in Kerala
കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

നോർക്ക IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് അപേക്ഷിക്കാം

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ ഐ എഫ് എൽ) തിരുവനന്തപുരം സെന്ററിൽ ഏപ്രിലിൽ ആരംഭിക്കുന്ന IELTS ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് (ലിസണിങ്, റീഡിങ്, സ്പീക്കിങ്, റൈറ്റിങ് മൊഡ്യൂളുകൾ) ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവർക്കു മാത്രമാണ് പ്രവേശനം. മാർച്ച് 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുളളവർ www.nifl.norkaroots.org സന്ദർശിച്ച് അപേക്ഷ നൽകണം.

എട്ട് ആഴ്ചയാണ് IELTS ഓഫ്‌ലൈൻ കോഴ്സിന്റെ കാലാവധി. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്ലാസ്സ്.

ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡ്മിഷനും +91-7907323505 (തിരുവനന്തപുരം) ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Summary

Education News: Apply now for NORKA’s offline IELTS coaching batch. MBA admissions have also started at KICMA and KITTS. Check details and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com