കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാര്‍ ജനുവരി 8ന് കൈമാറും.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക.
ഡെന്മാർക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബി എസ് സി നഴ്‌സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്‌സ് എന്നീ പ്രൊഫഷനുകളിലേയ്ക്കാണ് റിക്രൂട്മെന്റ്.
തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ബി 2 ലെവല്‍ വരെയുളള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്‌മെന്റ് നടപടികൾ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 100 പേരെയാണ് റിക്രൂട്ട് ചെയ്യുക. അഞ്ചു വര്‍ഷത്തേയ്ക്കാണ് കരാര്‍.
തിരുവനന്തപുരത്തെത്തുന്ന എട്ടംഗ ഡെന്‍മാര്‍ക്ക് മന്ത്രിതല പ്രതിനിധി സംഘം ഉന്നത മന്ത്രിമാരായ ആര്‍.ബിന്ദു, വീണാ ജോര്‍ജ്ജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജും നഴ്സിങ് കോളേജും സന്ദര്‍ശിക്കുന്ന ഡെന്‍മാര്‍ക്ക് സംഘം നഴ്സിങ് വിദ്യാര്‍ത്ഥികളുമായും സംവദിക്കും. ആരോഗ്യ രംഗത്ത് വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates