

യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സ് എന്‍.എച്ച്.എസ്സിലേയ്ക്ക് (NHS) സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
സ്പെഷ്യാലിറ്റി ഡോക്ടർ , ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർ എന്നീ തസ്തികകളിലാണ് നിയമനം.
സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് നാലുവര്‍ഷത്തെ പ്രവൃത്തിപരിചയമുളളവര്‍ക്ക് സ്പെഷ്യാലിറ്റി ഡോക്ടർ തസ്തികയിലേക്കും, സ്പെഷ്യാലിറ്റിയില്‍ 12 വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയവുമുളളവര്‍ക്ക് ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർ തസ്തികയിലേയ്ക്കും അപേക്ഷിക്കാം (PLAB ആവശ്യമില്ല. യു കെ യിൽ ഡോക്ടറാവാൻ സാധാരണഗതിയിൽ ഈ പരീക്ഷ പാസ്സാവേണ്ടതുണ്ട്. ഇവിടെ ഇത് ഒഴിവാക്കിയിരിക്കുന്നു).
സ്പെഷ്യാലിറ്റി ഡോക്ടർ (£62,117 – £99,216), ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർ (£100,870 – £111,442) തസ്തികകളിലാണ് നിയമനം.
വെയില്‍സിലെ മാനസികാരോഗ്യ വിഭാഗത്തില്‍ മൂന്നു വര്‍ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, അഡൽറ്റ് സൈക്യാട്രി, മുതിർന്നവരുടെ മാനസികാരോഗ്യം, പ്രായപൂർത്തിയായവരുടെ മാനസികാരോഗ്യം, പഠനവൈകല്യം എന്നീ സബ് സ്പെഷ്യാലിറ്റികളിലും അവസരമുണ്ട്.
പ്രവൃത്തിപരിചയമനുസരിച്ച് £59,727 മുതൽ £95,400 വരെ വാര്‍ഷിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
ശമ്പളത്തിനു പുറമേ മൂന്നു വര്‍ഷം വരെയുളള GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ്, IELTS/OET, വിസ, ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെൻ്റ്, £650 ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു കെ) എന്നീ ആനുകൂല്യങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹതയുണ്ടാകും.
താല്‍പര്യമുളളവര്‍ 2026 ജനുവരി 18 നകം അപേക്ഷ നല്‍കേണ്ടതാണ്. നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. റിക്രൂട്ട്മെന്റ് അഭിമുഖങ്ങൾ ജനുവരി 31 മുതൽ ഫെബ്രുവരി രണ്ട് വരെ ആണ് തീരുമാനിച്ചിട്ടുള്ളത്.
ഡല്‍ഹിയില്‍ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ 77 മത് വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2026) അനുബന്ധിച്ച് ന്യൂ ഡൽഹിയിലെ താജ് വിവാന്ത, സർവീസ് റോഡ്, സെക്ടർ 21, ദ്വാരകയിൽ 2026 ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് അഭിമുഖങ്ങള്‍ നടക്കുക.
വിശദവിവരങ്ങള്‍ക്ക് ഫോൺ : 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates