മെഡിക്കൽ കോളജിൽഅസിസ്റ്റന്റ് പ്രൊഫസർ,സം​ഗീത കോളജിൽ എൻജിനിയറിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ഒഴിവുകൾ

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സൊസൈറ്റിയിൽ ക്ലർക്ക് കം സ്റ്റോർ കീപ്പർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
Thiruvananthapuram Medical College Hospital
Vacancies for the posts of Assistant Professor in Medical College, Engineering Assistant in Music College, Clerk cum Store Keeper, Office Attendant in Food Craft Institute Society ഫയല്‍
Updated on
2 min read

‌തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സൊസൈറ്റിയിൽ ക്ലാർക്ക് കം സ്റ്റോർ കീപ്പർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലും തിരുവനന്തപുരം ഗവൺമെന്റ് സംഗീത കോളജിൽ എൻജിനിയറിങ് അസിസ്റ്റന്റ് തസ്തികയിലും ഒഴിവുകൾ നികത്തുന്നു. താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

Thiruvananthapuram Medical College Hospital
കേരള കേന്ദ്ര സര്‍വകലാശാല: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ജനുവരി 14 വരെ അപേക്ഷിക്കാം

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോപീഡിക്സ്) തസ്തികയിൽ ഒഴിവുണ്ട്.

ഓപ്പൺ വിഭാഗത്തിൽ - രണ്ട്, ഇ ടി ബി- ഒന്ന് (ഈഴവ/ തിയ്യ/ ബില്ലവ), എസ് സി-ഒന്ന് വിഭാഗങ്ങൾക്ക് എന്നിങ്ങനെ ഒഴിവുകൾ നിലവിലുണ്ട്. മേൽപ്പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.

പ്രായ പരിധി- 2025 ജനുവരി ഒന്നിന് 45 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). ഓർത്തോപീഡിക്സിൽ എം എസ്/ ഡി എൻ ബി, പി ജി ക്ക് ശേഷം NMC അംഗീകാരമുള്ള മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് റെസിഡന്റ് ആയി ഒരു വർഷത്തെ പ്രവൃത്തി പരിചയം, ടി സി എം സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.

Thiruvananthapuram Medical College Hospital
സഹകരണ ബാങ്കുകളിൽ അസിസ്റ്റ​ന്റ് സെക്രട്ടറി, അസിസ്റ്റ​ന്റ് ജനറൽ മാനേജർ, കാഷ്യർ, ക്ലർക്ക് ഒഴിവുകൾ

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 31നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. ഫോൺ: 0471 2330756.

Thiruvananthapuram Medical College Hospital
കുടുംബശ്രീയിൽ ജോലി നേടാം; പ്രതിമാസം 70,000 രൂപ ശമ്പളം

ക്ലർക്ക് കം സ്റ്റോർ കീപ്പർ, ഓഫീസ് അറ്റൻഡന്റ് ഒഴിവ്

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സൊസൈറ്റിയിൽ ക്ലർക്ക് കം സ്റ്റോർ കീപ്പർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഒഴിവുകൾ. ഈ ഒഴിവുകൾ നികത്തുന്നതിനായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

2025 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. അപേക്ഷകൾ ജനുവരി 12ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് ഫോൺ: 0471-2310441.

Thiruvananthapuram Medical College Hospital
അറിഞ്ഞില്ലേ, റെയിൽവേയിൽ 22,000 ഒഴിവുകൾ; ജനുവരി മുതൽ അപേക്ഷിക്കാം

എൻജിനിയറിങ് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം ഗവണമെ​ന്റ് സംഗീത കോളജിൽ എൻജിനിയറിങ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ് നിലവിലുണ്ട്. ഒരു ഒഴിവാണ് നിലവിലുള്ളത്.

പ്രായപരിധി- 2025 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല.

ബിടെക് ഇലക്ട്രിക്കൽ എൻജിനിയറിങ്ങും റെക്കോഡിങ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 31 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒസി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2330756

Summary

Vacancies for the posts of Assistant Professor in Medical College, Engineering Assistant in Music College, Clerk cum Store Keeper, Office Attendant in Food Craft Institute Society

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com