ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിൽ ജനറൽ മാനേജർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ, വിവിധ തസ്തികകളിൽ ഒഴിവ്

ഓൺലൈനായി വേണം എല്ലാ തസ്തികളിലേക്കും അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരി 13 (13-01-2026) ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
Hindustan Shipyard, various jobs
Hindustan Shipyard has vacancies for various posts ranging from General Manager to Deputy Manager.Hindustan Shipyard
Updated on
1 min read

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ‍, ഡെപ്യൂട്ടി മാനേജർ, സീനിയർ ചീഫ് പ്രോജക്ട് സൂപ്രണ്ട്, സീനിയർ കൺസൾട്ട​ന്റ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഓൺലൈനായി വേണം എല്ലാ തസ്തികളിലേക്കും അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരി 13 (13-01-2026) ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

Hindustan Shipyard, various jobs
SSC: സ്റ്റെനോ തസ്തികയിൽ 326 ഒഴിവുകൾ; റെയിൽവേ, ഇലക്ഷൻ കമ്മീഷൻ, സെൻട്രൽ വിജിലൻസ് നിയമനം

തസ്തികകൾ, നിയമന സ്വഭാവം, ഒഴിവുകളുടെ എണ്ണം

ജനറൽ മാനേജർ (ടെക്നിക്കൽ), ജനറൽ മാനേജർ ( എച്ച് ആർ),ഡെപ്യൂട്ടി ജനറൽ മാനേജർ( എച്ച് ആർ), മാനേജർ‍( എച്ച് ആർ), ഡെപ്യൂട്ടി മാനേജർ (സേഫ്റ്റി), ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) എന്നീ തസ്തികളിലേക്ക് സ്ഥിരം നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സീനിയർ ചീഫ് പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ) ഫിക്സ്ഡ് ടേം കോൺട്രാക്റ്റ് ( എഫ് ടി എം) വ്യവസ്ഥയിലും

സീനിയർ കൺസൾട്ട​ന്റ് ( മറൈൻ ടെക്നോളജി സർവീസസ്) എന്നീ തസ്തികളിൽ ഫിക്സ്ഡ് ടേം കോൺട്രാക്റ്റ് ( എഫ് ടി എം) അല്ലെങ്കിൽ പാർടൈം വ്യവസ്ഥയിലോ ആയിരിക്കും നിയമനം.

ജനറൽ മാനേജർ (ടെക്നിക്കൽ) E-7 ​ഗ്രേഡിൽ ഒരു ഒഴിവാണുള്ളത്. . ജനറൽ മാനേജർ ( എച്ച് ആർ)E-7 ​ഗ്രേഡിൽ ഒരു ഒഴിവാണുള്ളത്. ഈ രണ്ട് ഒഴിവുകളും ഒ ബി സി വിഭാ​ഗത്തിനായി സംവരണം ചെയ്തിട്ടുള്ളതാണ്.

Hindustan Shipyard, various jobs
കുടുംബശ്രീയിൽ ജോലി നേടാം; പ്രതിമാസം 70,000 രൂപ ശമ്പളം

ഡെപ്യൂട്ടി ജനറൽ മാനേജർ( എച്ച് ആർ) E- 5 ൽ ഒരു ഒഴിവാണ് ഉള്ളത്. പൊതുവിഭാ​ഗത്തിൽ ഉൾപ്പെടുന്നതാണ് ഈ നിയമനം.മാനേജർ‍( എച്ച് ആർ) E-3 ​ഗ്രേഡിൽ മൂന്ന് ഒഴിവുകളാണുള്ളത്. ഇതിൽ ഓരോ ഒഴിവ് വീതം, ഒബിസി, എസ് സി, എസ് ടി വിഭാ​ഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു.

ഡെപ്യൂട്ടി മാനേജർ (സേഫ്റ്റി) , ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) E-2 ​ഗ്രേഡിൽ ഓരോ ഒഴിവുകളാണുള്ളത്. ഇത് രണ്ടിലും പൊതുവിഭാ​ഗത്തിലായിരിക്കും നിയമനം.

Hindustan Shipyard, various jobs
പോളിടെക്‌നിക്ക് വിദ്യാർത്ഥികൾക്ക് 6,000 രൂപ ; എപിജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഫിക്സ്ഡ് ടേം കോൺ​ട്രാക്ടിൽ നിയമനം നടത്തുന്ന ചീഫ് പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ) രണ്ട് ഒഴിവുകളാണ് ഉള്ളത്. ഇതിൽ ഒന്ന് പൊതുവിഭാ​ഗത്തിൽ അപേക്ഷിക്കാം. മറ്റൊന്ന് ഒബിസി വിഭാ​ഗത്തിനായി സംവരണം ചെയ്തിരിക്കുന്നു.

ഫിക്സ്ഡ് ടേം കോൺട്രാക്റ്റ് ( എഫ് ടി എം) അല്ലെങ്കിൽ പാർടൈം വ്യവസ്ഥയിലോ നിയമനം നടത്തുന്ന സീനിയർ കൺസൾട്ട​ന്റ് ( മറൈൻ ടെക്നോളജി സർവീസസ്) തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.

Summary

Hindustan Shipyard has vacancies for various posts ranging from General Manager to Deputy Manager. Applications for all positions must be submitted online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com