സൗജന്യ താമസം, എയർ ടിക്കറ്റ്, മറ്റ് ആനൂകുല്യങ്ങൾ; യുഎഇ ഇലക്ട്രിക്കൽ എന്‍ജിനീയർമാരെ തേടുന്നു; കേരള സർക്കാർ റിക്രൂട്മെന്റ്

ഇലക്ട്രിക്കൽ എഞ്ചിനീയർ ട്രെയിനി തസ്തികയിലാണ് നിയമനം. ഉദ്യോഗാർത്ഥികളുമായി നേരിട്ട് അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്
ODEPC jobs
ODEPC UAE Electrical Engineer Trainee Walk-in InterviewODEPC/x
Updated on
1 min read

വിദേശത്ത് തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡേപെക് നേരിട്ട് യു എ ഇയിലേക്ക് നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയർ ട്രെയിനി തസ്തികയിലാണ് നിയമനം. ഉദ്യോഗാർത്ഥികളുമായി നേരിട്ട് അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

ODEPC jobs
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

ബി .ടെക് (ഇലക്ട്രിക്കൽ എഞ്ചിനീറിങ് /ഇ ഇ ഇ )യോഗ്യത ആവശ്യമാണ്. 1–3 വർഷം കൺസ്ട്രക്ഷൻ സൈറ്റുകളിൽ പ്രവർത്തന മേൽനോട്ട പരിചയം, ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനുകൾ, ഷോപ്പ് ഡ്രോയിങ്ങുകൾ മനസിലാക്കാൻ കഴിയണം,

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, കൺസൾട്ടന്റ് ഇൻസ്പക്ഷൻ എഞ്ചിനീയർമാരുമായി കോ-ഓർഡിനേറ്റ് ചെയ്യാനുള്ള കഴിവ് ഉള്ളവരായിരിക്കണം. പ്രായപരിധി 21–30 വയസ്.

ODEPC jobs
ഓസ്ട്രിയയിൽ നഴ്‌സിങ്: കേരള സർക്കാരിന്റെ സൗജന്യ റിക്രൂട്ട്മെന്റ്, 3 ലക്ഷം വരെ ശമ്പളം

ശമ്പളം 2000–2500 ദിർഹം (60,000 രൂപ വരെ). തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ താമസം, ട്രാൻസ്പോർട്ടേഷൻ, മെഡിക്കൽ ഇൻഷുറൻസ്, ആറ് മാസത്തിൽ ഒരു തവണ എയർ ടിക്കറ്റ് ലഭിക്കും.

ഉദ്യോഗാർത്ഥികൾ സി വി, പാസ്പോർട്ട് സൈസ് ഫോട്ടോ (2), പാസ്പോർട്ട് (ഓറിജിനൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ കൊണ്ടുവരണം. യു എ ഇയിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.

ODEPC jobs
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജോലി നേടാം; ബിരുദധാരികൾക്ക് അപേക്ഷിക്കാം, ശമ്പളം 99,000 രൂപ

2025 നവംബർ 23-ന് രാവിലെ 9 മുതൽ 12 മണി വരെയാണ് ഇന്റർവ്യൂ നടക്കുന്നത്.

വിലാസം: ഒഡേപെക് എക്സാം സെന്റർ, 4ത് ഫ്ലോർ, ടവർ 1, ഇൻകെൽ ബിസിനസ് പാർക്ക്, അങ്കമാലി സൗത്ത്, എറണാകുളം (ODEPC Exam Centre, 4th Floor, Tower 1, Inkel Business Park, Angamaly South, Ernakulam, Kerala, Pin - 683573)

കൂടുതൽ വിവരങ്ങൾക്ക്- 9778620460.

Summary

Job alert: ODEPC Conducts Walk-in Interview in Kerala for UAE Electrical Engineer Trainee Recruitment with Attractive Salary and Benefits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com