ഐഎംജി യിൽ വിവിരാവകാശ നിയമത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് ചേരാം, സി-ഡിറ്റിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എം ബി എ ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓ​ഗസ്റ്റ് 25ന് നടത്തും
online certificate course, right of Information ACT,  IMG
online certificate course in right to Information act at IMGAI Gemini
Updated on
2 min read

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എ ഐ- എൻ​ഹാൻസ്ഡ് ന്യൂമീഡിയ ആൻഡ് വെബ്സൊലൂഷൻസ് ( Professional Diploma in Generative AI-Enhanced New Media and Web Solutions -GAINEWS) കോഴ്സിൽ പ്രവേശനം ആരംഭിച്ചു. കിറ്റ്സിൽ എം ബി എ യ്ക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. ഐഎം ജിയിൽ ഓൺലൈൻ സ‍ർട്ടിഫിക്കറ്റ് കോഴ്സിനും സി -ഡിറ്റിൽ മാധ്യമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു.

online certificate course, right of Information ACT,  IMG
സ്വകാര്യ സർവകലാശാലകളിൽ പിന്നാക്ക സംവരണം നടപ്പാക്കണം, ഫീസിളവിന് സംസ്ഥാന നിയമം വേണം; പാർലമെ​ന്ററി സമിതി

വിവരാവകാശ നിയമത്തിൽ ഓൺലൈൻ കോഴ്സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐ.എം.ജി) ‘വിവരാവകാശ നിയമം 2005’ വിഷയത്തിൽ സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമാണ് ഈ കോഴ്സ് നടത്തുന്നത്. താൽപ്പര്യമുള്ള 16 വയസ് കഴിഞ്ഞവർക്ക് ഈ കോഴ്സിന് രജിസ്റ്റർ ചെയ്ത് പഠിക്കാം.

rti.img.kerala.gov.in ഈ വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്യാം. കോഴ്സ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.

online certificate course, right of Information ACT,  IMG
അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

തൊഴിലധിഷ്ഠിത കോഴ്സിലേക്ക് പ്രവേശനം

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എ ഐ- എൻ​ഹാൻസ്ഡ് ന്യൂമീഡിയ ആൻഡ് വെബ്സൊലൂഷൻസ് (Professional Diploma in Generative AI-Enhanced New Media and Web Solutions -GAINEWS) തൊഴിലധിഷ്ഠിത കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

ഓഗസ്റ്റ് 25 നാണ് കോഴ്സ് ആരംഭിക്കുന്നത്. ഓരോ ബാച്ചിലും 20 പേർക്കാണ് അഡ്മിഷൻ ലഭ്യമാവുക. കെൽട്രോണിന്റെ തിരുവനന്തപുരം, കോട്ടയം, തൃശൂർ നോളജ് സെന്ററുകളാണ് പഠനകേന്ദ്രങ്ങൾ.

പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി.

കൂടുതൽ വിവരങ്ങൾക്ക്: 8590368988, 9995668444.

online certificate course, right of Information ACT,  IMG
ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

എം ബി എ സ്‌പോട്ട് അഡ്മിഷൻ

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എം ബി എ ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓ​ഗസ്റ്റ് 25ന് നടത്തും.

50 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളിൽ പ്ലേസ്‌മെന്റ് സൗകര്യം നൽകുന്നതാണ്.

അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്‌ക്കഷനും ഇൻറർവ്യൂവും ഓഗസ്റ്റ് - 25 ന് രാവിലെ 10.30 നു കിറ്റ്‌സ് തിരുവനന്തപുരം ക്യാമ്പസ്സിൽ നടത്തും. വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 9645176828 / 9446529467.

online certificate course, right of Information ACT,  IMG
ഇന്ത്യയിലെ ആദ്യത്തെ സംയുക്ത ഇ എംബിഎ കോഴ്സ് പഠിക്കാം, ഐ ഐ ടി ബോംബെയിലും വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലുമായി

മാധ്യമ കോഴ്സുകൾക്ക് അപേക്ഷിക്കാം

സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിങ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കെ-ഡിസ്‌കിന് (K-DISC) കീഴിൽ വരുന്ന കേരള നോളഡ്ജ് ഇക്കോണമി മിഷൻ (KKEM) പ്രോജെക്ടിൽ ഉൾപ്പെടുത്തി കോഴ്സിനായി അപേക്ഷിക്കുന്നവരിൽ നിന്നും യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് ലഭിക്കും.

ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിങ്, മീഡിയ പ്രൊഡക്ഷൻ, ഫിലിം - ടെലിവിഷൻ പ്രൊഡക്ഷൻ, ഗ്രാഫിക്/അനിമേഷൻ, സോഷ്യൽ മീഡിയ കണ്ടെന്റ് ക്രിയേഷൻ & പ്രൊഡക്ഷൻ തുടങ്ങി ദൃശ്യ മാധ്യമ രംഗത്ത് ഒട്ടനവധി ജോലി സാദ്ധ്യതകളുള്ള ഈ കോഴ്സുകൾക്ക് ഓഗസ്റ്റ് 30 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : 8547720167.

Summary

Education News: Applications are invited for the online certificate course in IMG and the media course in C-Dit and Keltron

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com