Online registration for PG Ayurveda and Homeopathy courses
Online registration for PG Ayurveda and Homeopathy coursesfile

പി ജി ആയുർവേദ,ഹോമിയോ കോഴ്സുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ, എം. ടെകിന് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ എം ടെക്കിന് സീറ്റ് ഒഴിവുണ്ട്.
Published on

സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറേറ്റ് ഹോമിയോ ആയുർവേദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചു. ഈ അധ്യയന വർഷത്തിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ രണ്ട് കോഴ്സുകളിലും ആരംഭിച്ചതായി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചു. .

Online registration for PG Ayurveda and Homeopathy courses
അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

പി ജി ഹോമിയോ

2025-ലെ ഹോമിയോ പി ജി ഡിഗ്രി കോഴ്സിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , ഫോൺ: 0471 2332120, 2338487.

Online registration for PG Ayurveda and Homeopathy courses
സി ഡി എസ്സിൽ പി എച്ച് ഡിക്കും ലോ അക്കാദമിയിൽ പഞ്ചവത്സര ഇ​ന്റ​ഗ്രേറ്റഡ് എൽ എൽ ബിക്കും അപേക്ഷിക്കാം

പി ജി ആയുർവേദം

2025-ലെ ആയുർവേദ പി ജി ഡിഗ്രി കോഴ്സിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കി. കോഴ്സിലേക്ക് പ്രവേശനം നേടാൻ താൽപര്യമുള്ളവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 - 2332120, 2338487.

Online registration for PG Ayurveda and Homeopathy courses
ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

എം.ടെക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് ഓഗസ്റ്റ് 25, 26, 27 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.

താൽപര്യമുള്ളവർ ആവശ്യമായ രേഖകളുമായി ഈ തീയതികളിൽ രാവിലെ 11.30 ന് മുമ്പായി കോളേജിൽ എത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in.

Summary

Education News:The State Entrance Examination Commissionerate has launched online registration facility to apply for Homeo and Ayurveda postgraduate courses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com