പ്രൈമറി അധ്യാപകർക്ക് ജോലി നേടാം; കോട്ടയം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയയിൽ അവസരം

2026-27 അധ്യയന വർഷത്തിൽ നിലവിലുള്ളതോ ഭാവിയിൽ ഉണ്ടാകുന്നതോ ആയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അഭിമുഖം.
PM SHRI Kendriya Vidyalaya recruitment
PM SHRI Kendriya Vidyalaya, Rubber Board, Kottayam, is recruiting for the post of Primary Teacher (PRT) on a contractual basis.
Edited By:
Updated on: 
1 min read

കോട്ടയം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ റബ്ബർ ബോർഡിൽ പ്രൈമറി അധ്യാപക (PRT) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്കായി നവംബർ 25ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം. 2026-27 അധ്യയന വർഷത്തിൽ നിലവിലുള്ളതോ ഭാവിയിൽ ഉണ്ടാകുന്നതോ ആയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അഭിമുഖം.

PM SHRI Kendriya Vidyalaya recruitment
2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്...

വിദ്യാഭ്യാസ യോഗ്യതകൾ

താഴെപ്പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം:

1. അംഗീകൃത സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടു (10+2) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ, അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ (D.El.Ed) ഉണ്ടായിരിക്കണം.

2. അല്ലെങ്കിൽ,കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടു (പന്ത്രണ്ടാം ക്ലാസ്) വിജയിച്ചിരിക്കണം. കൂടാതെ, അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള നാലുവർഷത്തെ ബാച്ചിലർ ഓഫ് എലിമെന്ററി എജ്യുക്കേഷൻ (B.El.Ed) ബിരുദം ഉണ്ടായിരിക്കണം.

PM SHRI Kendriya Vidyalaya recruitment
MG University-യിൽ 26 ഒഴിവുകൾ; അധ്യാപക, ടെക്നിക്കൽ, സെക്യൂരിറ്റി തസ്തികകളിൽ അവസരം

3. അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം. കൂടാതെ, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (RCI) അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ എജ്യുക്കേഷൻ (സ്പെഷ്യൽ എജ്യുക്കേഷൻ) നേടിയിരിക്കണം.

4. കേന്ദ്ര സർക്കാർ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (CTET) പേപ്പർ ഒന്നിൽ യോഗ്യത നേടിയിരിക്കണം.

PM SHRI Kendriya Vidyalaya recruitment
വിട്ടു കളയല്ലേ... കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ 1,393 ഒഴിവുകൾ; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത

5. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലൂടെ പഠിപ്പിക്കാനുള്ള കഴിവുണ്ടായിരിക്കണം.

അഭികാമ്യ യോഗ്യതകൾ

  • സ്കൂളിൽ ജോലി ചെയ്തുള്ള പ്രവൃത്തിപരിചയം.

  • കംപ്യുട്ടർ ആപ്ലിക്കേഷനുകളിലുള്ള അറിവ്.

  • ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രവർത്തനപരമായ പരിജ്ഞാനം.

പ്രായപരിധിയും ശമ്പളവും

18 മുതൽ 65 വയസ്സുവരെയാണ് പ്രായപരിധി. പ്രതിമാസം 21,250 രൂപയാണ് ഏകീകൃത പ്രതിഫലം. നിയമനം പൂർണമായും താൽക്കാലികവും കരാർ അടിസ്ഥാനത്തിലുമായിരിക്കും.

PM SHRI Kendriya Vidyalaya recruitment
കേന്ദ്ര സർക്കാർ ജോലി നേടാം; കൊച്ചി നാളികേര വികസന ബോർഡിൽ 35 ഒഴിവുകൾ

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ സാംവിദ സാഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. നവംബർ 25ന് രാവിലെ 8.30ന് സ്കൂളിൽ റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സമയം 9.30ന് അവസാനിക്കും.

വിശദവിവരങ്ങൾക്ക് സ്കൂൾ വെബ്സൈറ്റ് സന്ദർശിക്കുക.

https://cdnbbsr.s3waas.gov.in/s3kv02b9be2cdf8452fd75cd30a60ae1ee/uploads/2026/11/2026112167.pdf

PM SHRI Kendriya Vidyalaya recruitment
എഞ്ചിനീയറിങ് കഴിഞ്ഞോ? BEL-ൽ 350 ഒഴിവുകൾ; ശമ്പളം 13 ലക്ഷം വരെ
Summary

PM SHRI Kendriya Vidyalaya, Rubber Board, Kottayam, is recruiting for the post of Primary Teacher (PRT) on a contractual basis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER