യോഗ്യത:
ബി എസ് സി എം ആർ ടി (എഇആർബി അംഗീകൃതം)/ എഇആർബിയുടെ അംഗീകാരമുള്ള തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ബിരുദത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള രണ്ട് വർഷത്തെ റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സിലുള്ള ഡിപ്ലോമ, കമ്പ്യൂട്ടർ വിഷയത്തിലുള്ള പരിജ്ഞാനം, ഇന്റൻസിറ്റി മോഡുലേറ്റഡ് റേഡിയോതെറപ്പിയിലും (ഐഎംആർടി), ഇമേജ് ഗൈഡഡ് റേഡിയോതെറപ്പിയിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
പ്രായപരിധി: 01.01.2026 ന് 41 വയസ് കവിയാൻ പാടില്ല. നിയമാനുസൃത ഇളവ് ബാധകം.
ശമ്പളം : 25,750 രൂപ
നിയമന രീതി : കരാർ അടിസ്ഥാനത്തിൽ
ഒഴിവുകളുടെ എണ്ണം : ഒന്ന്
ഉദ്യോഗാർഥികൾക്കുള്ള നിർദ്ദേശം : പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17നകം ബന്ധപ്പെട്ട ടൗൺ എംപ്ലോയ്മെന്റ് ഓഫീസുകളിലോ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള നിരാപേക്ഷ പത്രം ( എൻ ഒ സി) ഹാജരാക്കണം.
സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ധനസഹായത്തോടെ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്-I തസ്തികയിൽ നിയമനം നടത്തുന്നു. ഇതിനായി ഫെബ്രുവരി 18 ന് അഭിമുഖം നടത്തും.
യോഗ്യത:
മെഡിക്കൽ ലബോറട്ടറി ടെക്നോളജി/മെഡിക്കൽ മൈക്രോബയോളജി/മെഡിക്കൽ ബയോകെമിസ്ട്രി ബിരുദം, അല്ലെങ്കിൽ എം എൽ ടി ഡിപ്ലോമയും അനുബന്ധ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ക്ലിനിക്കൽ സാംപിളുകൾ കൈകാര്യം ചെയ്ത് പരിചയവും മോളിക്കുലാർ ടെക്‌നിക്സ് ഉപയോഗിച്ച് രോഗനിർണയം നടത്തിയ അനുഭവവും അഭിലഷണീയ യോഗ്യതകളാണ്.
ശമ്പളം: 18,000 രൂപയും എച്ച് ആർ എയും
നിയമന രീതി : ഒരു വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും
ഒഴിവുകളുടെ എണ്ണം : ഒന്ന്
ഉദ്യോഗാർഥികൾക്കുള്ള നിർദ്ദേശം : ഫെബ്രുവരി 18 ന് രാവിലെ 10.30ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വകുപ്പിൽ അഭിമുഖം നടക്കും.
ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം രാവിലെ 9.30 നകം റിപ്പോർട്ട് ചെയ്യണം.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന വിജ്ഞാനവാടികളിൽ കോർഡിനേറ്റർമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ്
പ്രായപരിധി: 21-45 വയസ്.
പട്ടികജാതി വികസന വകുപ്പിലോ മറ്റു സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തകരായി പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 20.
കൂടുതൽ വിവരങ്ങൾക്ക്:ഫോൺ: 0471 2737100, ഇ-മെയിൽ: sc.directorate@gmail.com.
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ട്രയിനിങ് ഫോർ കരിയർ എക്സലൻസ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് പ്രൊഫഷണൽ മേഖലകളിൽ ഇന്റേൺഷിപ്പ് നൽകുന്ന മാനേജ്‌മെന്റ് ട്രെയിനി പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ളവർ ഫെബ്രുവരി 21 നകം അപേക്ഷ സമർപ്പിക്കണം. വനിതകൾക്ക് 50 ശതമാനം നിയമനവും പട്ടികജാതിയിലെ അതിദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനയും നൽകും.
യോഗ്യത: പി എസ് സി അംഗീകൃത എം ബി എ
പ്രായപരിധി: 21 - 40 വയസ്സ്
ഓണറേറിയം: 20,000 രൂപ
ഒഴിവുകളുടെ എണ്ണം: 30
പരിശീലനകാലാവധി: ഒരു വർഷം (മികവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിക്കുന്നതാണ്)
അപേക്ഷ ലഭിക്കേണ്ട വിലാസം : പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : ഇ-മെയിൽ:sc.directorate@gmail.com, ഫോൺ:0471-2737245, 2737246.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates