അഷ്ടമുടി കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും, ഫിഷറി ഗാര്‍ഡിനെയും നിയമിക്കുന്നു. യോഗ്യത: പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ - അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ് ബിരുദം അല്ലെങ്കില്‍ ഫിഷറീസ്/അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. പ്രവര്‍ത്തി പരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന.
ഫിഷറി ഗാര്‍ഡ്: യോഗ്യത- ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ഉള്‍പ്പെട്ടതും ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വിഎച്ച്എസ്ഇ അല്ലെങ്കില്‍ എച്ച്എസ്ഇ, മോട്ടോറൈസ്ഡ് ഫിഷിംഗ് ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പ്രാവീണ്യവും, രണ്ട് മിനിറ്റിനുള്ളില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ കഴിവുണ്ടായിരിക്കണം. പ്രായപരിധി 18-45 വയസ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ബയോഡേറ്റ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സെപ്തംബര്‍ 20 വൈകിട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0474-2792850.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates