കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐസിഫോസിൽ (ICFOSS) നിരവധി ഒഴിവുകൾ. റിസർച്ച് അസ്സോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് എന്നി തസ്തികയിലേക്കുമാണ് ഒഴിവുകൾ ഉള്ളത്. കെക്സ്കോൺ (KEXCON) അക്കൗണ്ട്‌സിലും ടാലിയിലും പ്രാവീണ്യമുള്ള വിമുക്തഭടന്മാർക്കും ഒഴിവുണ്ട്. വിശദമായി അറിയാം.
ഐസിഫോസിൽ നിയമനം
ഐസിഫോസ് പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് തുടങ്ങിയ പദ്ധതികളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസ്സോസിയേറ്റിന് കുറഞ്ഞത് നാലു വർഷത്തെയും റിസർച്ച് അസ്സിസ്റ്റന്റിന് കുറഞ്ഞത് രണ്ടു വർഷത്തെയും പ്രവൃത്തി പരിചയം ആവശ്യമാണ്.
ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.സി.എ/ ബി.വോക്/ എം.വോക് ബിരുദധാരികൾക്ക് https://icfoss.in മുഖേന ഓഗസ്റ്റ് 14വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471 2700012/13/14, 0471 2413013, 9400225962.
തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിലേക്ക് ജൂനിയർ അക്കൗണ്ടന്റ് തസ്തികയിലെ ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിലുള്ള കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സിലും ടാലിയിലും പ്രാവീണ്യവും കുറഞ്ഞത് 15 വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമായും ഉണ്ടായിരിക്കണം.
Microsoft Excel, Microsoft Word എന്നിവയിൽ പ്രാവീണ്യം കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗ്, ഡ്രാഫ്റ്റിംഗ് എന്നിവ ചെയ്യാനുള്ള കഴിവും വേണം. ആർമി / എയർഫോഴ്സ് / നേവി എന്നിവയിൽ ക്ലറിക്കൽ കാറ്റഗറിയിൽ കുറഞ്ഞത് 15 വർഷം പ്രവർത്തിപരിചയം ഉള്ള വിമുക്തഭടൻ ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 വൈകിട്ട് 5വരെ.
വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം kexconkerala2022@gmail.com എന്ന ഇ-മെയിലിലോ കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിൽ നേരിട്ടോ ആഗസ്റ്റ് 10നകം ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471- 2320771.
Job news: Vacancies available for the posts of Research Associate and Research Assistant.Ex-servicemen also have the opportunity to apply for Accountant positions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates