സൈനിക് സ്‌കൂള്‍ അഡ്മിഷന്‍; ആറാം ക്ലാസ്, ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡിസംബര്‍ 2 രാത്രി 11.50 വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം
sainik school
Representational Image(AI Generated Pic)
Updated on: 
2 min read

രാജ്യത്തെ സൈനിക് സ്‌കൂളുകളില്‍ 2027-28 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ആറാം ക്ലാസ്, ഒന്‍പതാം ക്ലാസ് പ്രവേശനത്തിനായി നടത്തുന്ന ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍സ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ വഴിയാണ് പ്രവേശനം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) പരീക്ഷ നടത്തുന്നത്. തിരുവനന്തപുരം കഴക്കൂട്ടത്തെ സൈനിക് സ്‌കൂളിനു പുറമെ, കോഴിക്കോട്ടെ വേദവ്യാസ വിദ്യാലയം, ആലപ്പുഴ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍, എറണാകുളത്തെ ശ്രീ ശാരദ വിദ്യാലയം, തിരുവനന്തപുരം മന്നം മെമ്മോറിയല്‍ റെസഡന്‍ഷ്യല്‍ സ്‌കൂള്‍, തൃശൂര്‍ ഡോ. രാജു ഡേവിസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എന്നീ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനും ഈ പരീക്ഷയുടെ മെറിറ്റ് ലിസ്റ്റ് പരിഗണിക്കും.

ഡിസംബര്‍ 2 രാത്രി 11.50 വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും ഡിസംബര്‍ 2 തന്നെയാണ്. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് 500 രൂപ ലേറ്റ് ഫീസ് അടച്ച് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം. ലേറ്റ് ഫീസോടെയുള്ള അപേക്ഷയുടെ പണമിടപാടും ഡിസംബര്‍ 6ന് രാത്രി 11.50നകം പൂര്‍ത്തിയാക്കണം. 2027 ജനുവരി 31നാണ് AISSEE-2027 പ്രവേശന പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കുള്ള നഗരങ്ങളുടെ പട്ടിക ജനുവരി 11ന് പ്രസിദ്ധീകരിക്കും. ജനുവരി 25 മുതല്‍ എന്‍ടിഎ വെബ്‌സൈറ്റില്‍നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാകുക. പേപ്പര്‍ ആന്‍ഡ് പെന്‍സില്‍ രീതിയില്‍ ഒഎംആര്‍ ഷീറ്റ് ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്. ആറാം ക്ലാസ് പ്രവേശന പരീക്ഷയുടെ ദൈര്‍ഘ്യം 150 മിനിറ്റും ഒന്‍പതാം ക്ലാസ് പ്രവേശന പരീക്ഷയുടേത് 180 മിനിറ്റുമാണ്. ആറാം ക്ലാസ് പരീക്ഷ 13 ഭാഷകളില്‍ നടത്തുമ്പോള്‍ ഒന്‍പതാം ക്ലാസ് പരീക്ഷ ഇംഗ്ലീഷ് മാധ്യമത്തിലായിരിക്കും.

പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, പരീക്ഷാ സിലബസ്, പരീക്ഷാ രീതി, സൈനിക് സ്‌കൂളുകളുടെയും പുതിയ സൈനിക് സ്‌കൂളുകളുടെയും പട്ടിക, സീറ്റുകളുടെ എണ്ണം, സംവരണ വ്യവസ്ഥകള്‍, പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ എന്‍ടിഎ പ്രസിദ്ധീകരിച്ച ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ബുള്ളറ്റിന്‍ വിശദമായി വായിക്കണമെന്ന് എന്‍ടിഎ നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷയില്‍ നല്‍കിയ വിവരങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ അവസരമുണ്ടാകും. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.

എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://exams.nta.nic.in/sainik-school-society/ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ നടപടികള്‍ക്കും: https://exams.nta.nic.in/sainik-school-society, എന്‍ടിഎ ഔദ്യോഗിക വെബ്‌സൈറ്റ്: https://nta.ac.in/ ഹെല്‍പ്‌ലൈന്‍: 011-40759000 / 011-69227700, ഇമെയില്‍: aissee@nta.ac.in

sainik school
എട്ടാം ക്ലാസ് വിദ്യാർഥിയാണോ?, 12-ാം ക്ലാസ് വരെ സ്കോളർഷിപ്പ് നേടാം; സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷയിലൂടെ
sainik school
ഏഴിമല നേവി ചിൽഡ്രൻസ് സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപകരാകാം; നിരവധി ഒഴിവുകൾ
sainik school
സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; ഡേറ്റ് ഷീറ്റ് പുറത്ത്
Summary

Sainik School Admission 2027-28: Applications Open for Class 6 and 9; Apply by December 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER