

ഇന്ത്യൻ നേവിയുടെ കീഴിൽ ഏഴിമലയിൽ പ്രവർത്തിക്കുന്ന നേവി ചിൽഡ്രൻസ് സ്കൂളിൽ ബാലവാടിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.
അംഗീകൃത ബോർഡിൽനിന്ന് പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം.
കൂടാതെ, അംഗീകൃത സ്ഥാപനത്തിൽനിന്ന് നഴ്സറി ടീച്ചർ എജ്യുക്കേഷൻ, പ്രീ-സ്കൂൾ എജ്യുക്കേഷൻ, ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ രണ്ടുവർഷത്തെ ഡിപ്ലോമയോ ബി.എഡ്. (നഴ്സറി) യോഗ്യതയോ ഉണ്ടായിരിക്കണം.
ബി.എഡ്. (നഴ്സറി) യോഗ്യതയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് ആവശ്യമാണ്. മികച്ച ഫൗണ്ടേഷണൽ സ്റ്റേജ് സ്കൂളുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി
21 മുതൽ 50 വയസ്സ് വരെ.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, അഭിമുഖം, ക്ലാസ് ഡെമോൺസ്‌ട്രേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നേവി ചിൽഡ്രൻസ് സ്കൂൾ, ഏഴിമാലയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഇമെയിൽ വഴിയും അയക്കാം.
ഇമെയിൽ: ncsezhimala@gmail.com
അവസാന തീയതി: 2026 നവംബർ 20
എല്ലാ നിയമനങ്ങളും കരാർ അടിസ്ഥാനത്തിലായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.ncsezhimala.nesnavy.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates