

സ്‌കോൾ-കേരള മുഖേന നടത്തുന്ന 2026-28 ഹയർ സെക്കണ്ടറി കോഴ്സുകളിലേക്ക് ഒന്നാം വർഷ പ്രവേശനത്തിന് നാളെ മുതൽ അപേക്ഷിക്കാം. ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിലേക്കാണ് പ്രവേശനം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 22 മുതൽ ആരംഭിക്കും. ആഗസ്റ്റ് 14 വരെ പിഴയില്ലാതെ അപേക്ഷിക്കാം. ആഗസ്റ്റ് 31 വരെ ₹60 പിഴയോടെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ www.scolekerala.org വഴി ഓൺലൈനായി സമർപ്പിക്കണം.
ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതമുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോ സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ സമർപ്പിക്കണം. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കില്ല.
വിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates