അച്യുതമേനോൻ കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് ഒഴിവ്
തൃശൂർ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഏകജാലക പ്രവേശനം വഴി നടത്തുന്ന പ്രവേശനത്തിന് വിവിധ വകുപ്പുകളിൽ ഒഴിവുകൾ ഉണ്ട്. എംഎ ഇക്കണോമിക്സ്, ഹിസ്റ്ററി,ഇംഗ്ലീഷ്, എം എസ് സി സൈക്കോളജി, കോഴ്സുകൾക്കും എം കോമിനുമാണ് ബിരുദാനന്തര കോഴ്സുകളിൽ ഒഴിവുള്ളത്.
എം എസ് സി സൈക്കോളജിയിൽ ഇടിബി, മുസ്ലിം, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കുള്ള സീറ്റുകളിലാണ് ഒഴിവുള്ളത്. എം എ ഹിസ്റ്ററിയിൽ എസ് ടി, മുസ്ലിം വിഭാഗങ്ങളിലാണ് സീറ്റ് ഒഴിവ്.
എം എ ഇക്കണോമിക്സിൽ പൊതുവിഭാഗം, എസ് സി, എസ് ടി, മുസ്ലിം, ഇ ടിബി, ഒബി എച്ച്, ഒബി എക്സ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. എം കോമിനും എം എ ഇംഗ്ലീഷിലും എസ് ടി വിഭാഗത്തിലാണ് ഒഴിവുള്ളത്.
ബിരുദതലത്തിൽ ബി എസ് സി കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ് കോഴ്സുകൾക്കും ബി എ ഇക്കണോമിക്സ്, ഹിസ്റ്ററി കോഴ്സുകൾക്കുമാണ് സീറ്റ് ഒഴിവുള്ളത്. എസ് ടി, സ്പോർട്സ് വിഭാഗങ്ങളിൽ എല്ലാ കോഴ്സിലും സീറ്റുകൾ ഒഴിവുണ്ട്. മാത്തമാറ്റിക്സിൽ മുസ്ലിം, എസ് സി, ഇ ഡബ്ലിയു എസ്, ഇടിബി എന്നീ വിഭാഗങ്ങളിലും സ്റ്റാറ്റിസ്റ്റിക്സിൽ ഇ ഡബ്ലിയു എസ് മുസ്ലിം ഇ ടി ബി വിഭാഗങ്ങളിലും ഒഴിവുണ്ട്.
ഇക്കണോമിക്സിൽ ഇ ഡബ്ലിയു എസ് വിഭാഗത്തിലും കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഒ ബി എക്സ് വിഭാഗത്തിലും ഹിസ്റ്ററിയിൽ എൽ സി വിഭാഗത്തിലുമാണ് സീറ്റ് ഒഴിവുള്ളത്.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾ എസ് എസ് എൽ സി, ബിരുദ മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റുകൾ സംവരണം തെളിയിക്കുന്ന രേഖകൾ, ക്യാപ് രജിസ്ട്രേഷൻ സഹിതം ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ ഹാജരാകണം
വിശദവിവരങ്ങൾക്ക്: https://govtcollegethrissur.ac.in/ ഫോൺ- 0487-2353022 എന്ന നമ്പരിൽ ബന്ധപ്പെടണം
Education News: undergraduate level, seats are available for B.Sc. Computer Science, Mathematics, and Statistics courses, and for B.A. Economics and History courses.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
