1,055 ഒഴിവുകൾ, ഡിപ്ലോമ യോഗ്യത,മികച്ച ശമ്പളം; സൗത്ത് ഈസ്റ്റ് കോൾഫീൽഡ്സ് ലിമിറ്റഡിൽ ജോലി നേടാം

ഖനി മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 14.
SECL Recruitment 2026
SECL Recruitment 2026 1055 Jobs Open for Diploma and Degree Candidates Apply by May 14.freepik
Updated on
1 min read

സൗത്ത് ഈസ്റ്റ് കോൾഫീൽഡ്സ് ലിമിറ്റഡ് (SECL) വിവിധ തസ്തികകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അകെ 1,055 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട ഡിപ്ലോമ അല്ലെങ്കിൽ ബിരുദം ഉള്ളവർക്കാണ് അവസരം. ഖനി മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 14.

SECL Recruitment 2026
ഡിഗ്രി മുതൽ യോഗ്യത, അസിസ്റ്റന്റ് കീപ്പർ ഉൾപ്പെടെ ഒഴിവുകൾ; യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ ജോലി നേടാം

തസ്തികയും ഒഴിവുകളുടെ എണ്ണവും

മൈനിങ് സിർദാർ – 577 ഒഴിവുകൾ
ഡെപ്യൂട്ടി സർവേയർ (മൈനിങ്) – 43 ഒഴിവുകൾ
അസിസ്റ്റന്റ് ഫോർമാൻ (ഇലക്ട്രിക്കൽ) – 435 ഒഴിവുകൾ

ആകെ ഒഴിവുകൾ – 1,055

SECL Recruitment 2026
IIT Palakkad: പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 27

വിദ്യാഭ്യാസ യോഗ്യത

മൈനിങ് സിർദാർ: മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ഡിഗ്രി കൂടാതെ സാധുവായ മൈനിങ് സിർദാർഷിപ്പ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഡെപ്യൂട്ടി സർവേയർ: മൈനിങ് അല്ലെങ്കിൽ മൈൻ സർവേയിങ് എൻജിനീയറിങ്ങിൽ ഡിഗ്രി/ഡിപ്ലോമ കൂടാതെ സർവേയർസ് സർട്ടിഫിക്കറ്റ് ഓഫ് കോംപറ്റൻസി ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് ഫോർമാൻ (ഇലക്ട്രിക്കൽ): അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് മൂന്ന് വർഷത്തെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.

SECL Recruitment 2026
ഹാർവാർഡിൽ സൗജന്യമായി പഠിക്കാം, ആറ് ഓൺലൈൻ കോഴ്സുകൾ പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി

പ്രായപരിധി

അപേക്ഷകന്റെ കുറഞ്ഞ പ്രായപരിധി: 18 വയസ്
പരമാവധി പ്രായപരിധി: 30 വയസ്
സർക്കാർ നിയമങ്ങൾ പ്രകാരമുള്ള പ്രായ ഇളവ് ലഭ്യമാണ്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അടിസ്ഥാന ശമ്പളമായി പ്രതിമാസം ഏകദേശം 47,330 രൂപ ലഭിക്കും. ഇതിന് പുറമെ മറ്റ് അനുകൂല്യങ്ങളും ഉണ്ടായിരിക്കും.

SECL Recruitment 2026
പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നേടാം, ഓപ്പറേറ്റർ ട്രെയിനി,188 ഒഴിവുകൾ; 47,800 രൂപ വരെ ശമ്പളം

ഓൺലൈൻ എഴുത്ത് പരീക്ഷ (CBT) വഴിയാകും നിയമനം നടത്തുക. ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ചോദ്യപേപ്പറും നിർദേശങ്ങളും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഉണ്ടായിരിക്കും. സിലബസ് സംബന്ധിച്ച വിവരങ്ങൾ അറിയാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://secl-cil.in/writereaddata/.pdf

Summary

SECL Recruitment 2026 1055 Jobs Open for Diploma and Degree Candidates Apply by May 14.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com