സംസ്കൃത സർവകലാശാല: 100+ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, അവസാന തീയതി ജൂൺ 9

7 വിഷയങ്ങളിലായി നൂറിലധികം ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 9 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
Sree Sankaracharya University
Sree Sankaracharya University Invites Applications for 100+ Guest Faculty Vacancies
Updated on
1 min read

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലുമായി ഗസ്റ്റ് അധ്യാപകരുടെയും അക്കമ്പനിയീങ് ആർട്ടിസ്റ്റുകളുടെയും താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 വിഷയങ്ങളിലായി നൂറിലധികം ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 9 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

Sree Sankaracharya University
പത്താം ക്ലാസ് മുതൽ യോഗ്യത, ഫോറസ്റ്റർ, ക്ലർക്ക് തുടങ്ങിയ തസ്തികകൾ; ആൻഡമാൻ നിക്കോബാറിൽ 716 ഒഴിവുകൾ

ഒഴിവുകളുള്ള പ്രധാന വിഷയങ്ങൾ:

ഗസ്റ്റ് അധ്യാപകർ

ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിങ്, ഫിലോസഫി, ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉർദു, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, തിയേറ്റർ, ട്രാൻസ്‌ലേഷൻ സ്റ്റഡീസ്, കംപാരറ്റീവ് ലിറ്ററേച്ചർ, ആയുർവേദം, മ്യൂസിയോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്

Sree Sankaracharya University
ഓസ്‌ട്രേലിയൻ ലോട്ടറി വിസ ഓപ്പൺ ആയി! വെറും 1,500 രൂപയ്ക്ക് അപേക്ഷിക്കാം; യുവാക്കൾക്ക് മികച്ച അവസരം

അക്കമ്പനിയീങ് ആർട്ടിസ്റ്റുകൾ

വയലിൻ, മൃദംഗം, വോക്കൽ എന്നിവയിൽ അക്കമ്പനിയീങ് ആർട്ടിസ്റ്റുകൾക്കും ഒഴിവുകളുണ്ട്.

ശമ്പളവിവരം

  • ഗസ്റ്റ് അധ്യാപകർ: പ്രതിമാസം 30,000 രൂപ മുതൽ 40,000 രൂപ വരെ.

  • അക്കമ്പനിയീങ് ആർട്ടിസ്റ്റുകൾ: പ്രതിമാസം 25,000 രൂപ.

Sree Sankaracharya University
CEIL: എഞ്ചിനീയർ, നോൺ-ടെക്നിക്കൽ വിഭാഗത്തിൽ ഒഴിവ്, മികച്ച ശമ്പളം, അവസാന തീയതി ജൂൺ 15

യോഗ്യതയും പ്രായപരിധിയും

യോഗ്യത: യു.ജി.സി (UGC) റെഗുലേഷൻ പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം.

പ്രായപരിധി: പരമാവധി 70 വയസ്സ്. വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

അപേക്ഷാ ഫീസ് 200 രൂപയാണ്. എന്നാൽ എസ്‌.സി (SC), എസ്‌.ടി (ST) വിഭാഗക്കാർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനുമായി സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ssus.ac.in സന്ദർശിക്കുക.

Summary

Sree Sankaracharya University Invites Applications for 100+ Guest Faculty Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com