

സുപ്രീം കോടതിയിലെ കോർട്ട് മാസ്റ്റർ (ഷോർട്ട്ഹാൻഡ്) തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 20 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കും. ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
യോഗ്യതകൾ
വിദ്യാഭ്യാസം: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം
ഷോർട്ട്ഹാൻഡ്: ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 120 വാക്കുകൾ (120 w.p.m.) വേഗത.
കംപ്യുട്ടർ അറിവ്: കംപ്യുട്ടറിൽ മിനിറ്റിൽ 40 വാക്കുകൾ (40 w.p.m.) ടൈപ്പിംഗ് വേഗത.
പ്രവൃത്തിപരിചയം: ഗവൺമെന്റ്/പൊതുമേഖലാ സ്ഥാപനങ്ങൾ/നിയമപരമായ ബോഡികൾ എന്നിവയിൽ പ്രൈവറ്റ് സെക്രട്ടറി/സീനിയർ പി.എ/പി.എ/സീനിയർ സ്റ്റെനോഗ്രാഫർ കേഡറിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.
പ്രായപരിധി
കുറഞ്ഞ പ്രായം 30 വയസ്സ്, പരമാവധി പ്രായം 45 വയസ്സ് (01 ഒക്ടോബർ 2026 അനുസരിച്ച്).
SC/ST, OBC, എക്സ്-സർവീസ്മെൻ, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർ എന്നിവർക്ക് നിയമപരമായ ഇളവ് ലഭിക്കും. സുപ്രീം കോടതി രജിസ്ട്രിയിലെ ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയില്ല.
നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. ഒബ്ജക്ടീവ് ടെസ്റ്റ്, ഷോർട്ട്ഹാൻഡ് ടെസ്റ്റ് , ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഒബ്ജക്ടീവ് പരീക്ഷയ്ക്കായി കേരളത്തിൽ എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഷോർട്ട്ഹാൻഡ്, ടൈപ്പിംഗ് ടെസ്റ്റുകൾ ഡൽഹി/NCR-ൽ വെച്ചായിരിക്കും നടത്തുക.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
https://cdnbbsr.s3waas.gov.in/s3ec0490f1f4972d133619a60c30f3559e/uploads/2026/10/2026101664.pdf