

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ നിയമനം നടത്തുന്നു. സീനിയർ റസിഡന്റ് തസ്തികയിലേക്ക് അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കാണ് നിയമനം. കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.
ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയും ടി.സി.എംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി ജി ഉള്ളവരുടെ അഭാവത്തിൽ അനസ്‌തേഷ്യോളജി, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗത്തിൽ പി ജി ഉള്ളവരെയും പരിഗണിക്കും.
നിയമനം നടത്തുന്നതിന് ആഗസ്റ്റ് 24 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates