ജനറലിസ്റ്റ് ഓഫീസർ മുതൽ ഡേറ്റാ എൻജിനീയർ വരെ; യൂക്കോ ബാങ്കിൽ 173 ഒഴിവുകൾ, 93,960 രൂപ വരെ ശമ്പളം

ആകെ 173 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02 ഫെബ്രുവരി 2026.
bank jobs
UCO Bank 173 Officer Vacancies 2026@UCOBankOfficial
Updated on
1 min read

യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് (UCO Bank) ജനറലിസ്റ്റ് ഓഫീസർ, സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിൽ നിയമനത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

ആകെ 173 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02 ഫെബ്രുവരി 2026.

bank jobs
വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്റ് ആകാം; പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം

തസ്തികയും ഒഴിവുകളും

  • ട്രേഡ് ഫിനാൻസ് ഓഫീസർ - 30 ഒഴിവുകൾ

  • ട്രഷറി ഓഫീസർ - 10

  • ചാർട്ടേഡ് അക്കൗണ്ടന്റ്- 50

  • ചാർട്ടേഡ് അക്കൗണ്ടന്റ് (MMGS-II)- 25

  • നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ- 05

  • ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ- 03

  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- 03

  • സോഫ്റ്റ്‌വെയർ ഡെവലപ്പർ- 15

  • മ്യൂറെക്സ് ഡെവലപ്പർ- 05

  • ഫിനാക്കിൾ ഡെവലപ്പർ- 05

bank jobs
ഡിഗ്രി പാസായോ?, തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ
  • ക്ലൗഡ് എൻജിനീയർ- 03

  • AI/ML എൻജിനീയർ- 02

  • ഡേറ്റാ അനലിസ്റ്റ്- 02

  • ഡേറ്റാ സയന്റിസ്റ്റ്- 02

  • സൈബർ സെക്യൂരിറ്റി ഓഫീസർ- 03

  • ഡേറ്റാ പ്രൈവസി കംപ്ലയൻസ് ഓഫീസർ- 02

  • ഡേറ്റാ അനലിസ്റ്റ് (MMGS-II) - 03

  • ഡേറ്റാ സയന്റിസ്റ്റ് (MMGS-II)- 03

  • ഡേറ്റാ എൻജിനീയർ-02

bank jobs
പത്താം ക്ലാസ് ,ഐടിഐ കഴിഞ്ഞവർക്ക് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സിൽ അവസരം

വിദ്യാഭ്യാസ യോഗ്യത

ഓരോ തസ്തികയ്ക്കും വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും വ്യത്യസ്തമായിരിക്കും. പൂർണ്ണ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. പൊതുവായ യോഗ്യതകൾ പരിശോധിക്കാം.

  • അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം.

  • ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്‌സ് /എം സി എ / എം എസ് സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ കോഴ്‌സുകളിൽ ബിരുദം.

  • ചാർട്ടേഡ് അക്കൗണ്ടന്റ് (CA) – ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ICAI) അംഗീകൃത സർട്ടിഫിക്കറ്റ്.

  • കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഡാറ്റ സയൻസ്, എം സി എ, എം എസ് സി കമ്പ്യൂട്ടർ സയൻസ് / എം എസ് സി ബിഗ് ഡാറ്റ അനലിറ്റിക്സ് / എം എസ് സി ഡാറ്റ സയൻസ് എന്നിവയിൽ ബിരുദം.

  • എം.ബി.എ / പി.ജി.ഡി.എം യോഗ്യത: ഫിനാൻസ് / ഇന്റർനാഷണൽ ബിസിനസ് / ട്രേഡ് ഫിനാൻസ് സ്പെഷ്യലൈസേഷനുള്ള ഫുൾ-ടൈം 2 വർഷം എം ബി എ അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (PGDM)

bank jobs
മിൽമയുടെ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

നിയമനം ലഭിക്കുന്നവർക്ക് 48,480 മുതൽ 93,960 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.uco.bank.in/documents/20120/388920/Advertisement+Generalist

Summary

Job news: UCO Bank 2026 Recruitment 173 Generalist and Specialist Officer Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com