ഡിപ്ലോമക്കാർക്ക് ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; അവസാന തീയതി ഡിസംബർ 18

ആദ്യ രണ്ട് വർഷം ട്രെയിനിങ് പീരിഡ് ആയിരിക്കും. അത് വിജയകരമായി പൂർത്തിയാകുന്നവർക്ക് സൂപ്പർവൈസർ ടി എസ് -1 ഗ്രേഡ് തസ്തികയിൽ നിയമനം ലഭിക്കും. പ്രതിവർഷം 8 ലക്ഷം വരെ ശമ്പളം ലഭിക്കാം.
 Cochin Shipyard Ltd
Udupi Cochin Shipyard Ltd Invites Applications for Engineering Trainee Positionsudupicsl/x
Updated on
1 min read

ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (യു സി എസ് എൽ) എന്‍ജിനീയറിങ് ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഷയങ്ങളിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ആദ്യ രണ്ട് വർഷം ട്രെയിനിങ് പീരിഡ് ആയിരിക്കും. അത് വിജയകരമായി പൂർത്തിയാകുന്നവർക്ക് സൂപ്പർവൈസർ ടി എസ് -1 ഗ്രേഡ് തസ്തികയിൽ നിയമനം ലഭിക്കും. പ്രതിവർഷം 8 ലക്ഷം വരെ ശമ്പളം ലഭിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 18.

 Cochin Shipyard Ltd
കേന്ദ്ര സര്‍വകലാശാലയില്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷനില്‍ പിജി ഡിപ്ലോമ; ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

  • അകെ 16 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെക്കാനിക്കൽ - 12 ഇലക്ട്രിക്കൽ - 4 എന്നിങ്ങനെയാണ് ഒഴിവുകൾ.

  • അംഗീകൃത കോളജുകളിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ നിന്നും 3 വർഷത്തെ ഡിപ്ലോമ.

    അനുവദനീയമായ വിഷയങ്ങൾ:

  • മെക്കാനിക്കൽ: മെക്കാനിക്കൽ, പ്രൊഡക്ഷൻ, ഓട്ടോമൊബൈൽ, മെക്കാട്രോണിക്സ്, ടൂൾ & ഡൈ മേക്കിംഗ്, മറൈൻ, അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ് എന്നിവയിൽ ഡിപ്ലോമ.

  • ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് (ഇഇഇ), ഇലക്ട്രോണിക്സ്, അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിങ് എന്നിവയിൽ ഡിപ്ലോമ.

 Cochin Shipyard Ltd
വെറും 4.5 മണിക്കൂർ കൊണ്ട് എ ഐ സൗജ്യനമായി പഠിക്കാം; കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി

തെരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ എഴുത്തുപരീക്ഷയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. രണ്ട് ഘട്ടങ്ങളുള്ള പരീക്ഷയായിരിക്കും നടത്തുക.

ഘട്ടം I: ഒബ്ജക്റ്റീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റ് (80 മാർക്ക്)

ദൈർഘ്യം: 90 മിനിറ്റ്.

പാറ്റേൺ: 80 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ).

വിഷയങ്ങൾ:

ജനറൽ അവയർനെസ് (5 മാർക്ക്)

ഇംഗ്ലീഷ് ഭാഷ (5 മാർക്ക്)

ന്യൂമെറിക്കൽ എബിലിറ്റി (5 Marks)

റീസണിങ് എബിലിറ്റി (5 Marks)

വിഷയാധിഷ്ഠിത (മെക്കാനിക്കൽ/ഇലക്ട്രിക്കൽ) (60 മാർക്ക്)

കുറിപ്പ്: ഓരോ ചോദ്യത്തിനും 1 മാർക്ക് ഉണ്ട്. നെഗറ്റീവ് മാർക്കിംഗ് ഇല്ല.

 Cochin Shipyard Ltd
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

ഘട്ടം II: വിവരണാത്മക പരീക്ഷ (20 മാർക്ക്)

ദൈർഘ്യം: 45 മിനിറ്റ്.

വിഷയം: എഴുത്ത് കഴിവുകൾ (ഇംഗ്ലീഷ് ഭാഷ).

വിലയിരുത്തൽ: ഒബ്ജക്റ്റീവ് ടെസ്റ്റിലെ കട്ട്-ഓഫ് പാസായാൽ മാത്രമേ ഈ പരീക്ഷ എഴുതാൻ അനുമതി ലഭിക്കുകയുള്ളു.

 Cochin Shipyard Ltd
ദൂരദർശനിലും ആകാശവാണിയിലും കോപ്പി എഡിറ്ററാകാം, പ്രസാർഭാരതി അപേക്ഷ ക്ഷണിച്ചു

ഉയർന്ന പ്രായ പരിധി,അപേക്ഷ ഫീസ് തുടങ്ങിയ വിവരങ്ങൾക്ക്

https://udupicsl.com/ സന്ദർശിക്കുക.

Summary

Job alert: USCL Recruitment 2024: Engineering Trainee Vacancies for Mechanical & Electrical Diploma Holders.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com