

കൊല്ലം സർക്കാർ നഴ്സിങ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്ചറർ / ബോണ്ടഡ് ലക്ചറർ തസ്തികകളിലെ പത്ത് ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തെരഞ്ഞെടുത്തവർക്ക് പ്രതിമാസം 32,000 രൂപ സ്റ്റൈപന്റ് ലഭിക്കും.
എം.എസ്.സി നഴ്സിങും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം. യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും വിശദമായ ബയോഡാറ്റയും ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് പോകുമ്പോൾ കൊണ്ട് പോകേണ്ടതാണ്.
താൽപര്യമുള്ളവർ ജനുവരി 13 രാവിലെ 10.30 മുതൽ 12.30 വരെ കൊല്ലം സർക്കാർ നഴ്സിങ് കോളേജ് പ്രിൻസിപ്പൽ ചേംബറിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് principalgcnk@gmail.com, 0474-2573656 എന്നീ വിലാസങ്ങളിൽ ബന്ധപ്പെടാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates