ഇനിയും ക്രിയേറ്റീവായ ട്രോളുകള്‍ പോരട്ടേ; തന്നെ ട്രോളുന്നവരോട് പൃഥ്വിരാജ്

ട്രോളന്‍മാര്‍ക്ക് പണിയുണ്ടാക്കാന്‍ വേണ്ടി തന്റെ ഓരോ പോസ്റ്റും ആദ്യത്തേതിനും കടുകട്ടിയായാണ് താരം എഴുതാറുള്ളത്.
ഇനിയും ക്രിയേറ്റീവായ ട്രോളുകള്‍ പോരട്ടേ; തന്നെ ട്രോളുന്നവരോട് പൃഥ്വിരാജ്
Updated on
1 min read

മലയാള സിനിമയില്‍ തന്റെ വ്യക്തിത്വം കൊണ്ടും അഭിനയ മികവ് കൊണ്ടും വേറിട്ട് നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. പക്ഷേ താരത്തിന്റെ ഇംഗ്ലീഷ് എപ്പോഴും ട്രോളന്‍മാര്‍ക്ക് ഒരു വിഷയം തന്നെയാണ്. കടുകട്ടിയായ ഇംഗ്ലീഷുകള്‍ തങ്ങള്‍ക്ക് മനസിലാകാത്തതിന്റെ ദേഷ്യം ട്രോളുകളിലൂടെയാണ് പലരും പ്രകടിപ്പിക്കുന്നത്.

ട്രോളന്‍മാര്‍ക്ക് പണിയുണ്ടാക്കാന്‍ വേണ്ടി തന്റെ ഓരോ പോസ്റ്റും ആദ്യത്തേതിനും കടുകട്ടിയായാണ് താരം എഴുതാറുള്ളത്. എന്നാല്‍ തന്നെ ട്രോളുന്നവരോട് ഒട്ടും നീരസമില്ലെന്നു മാത്രമല്ല. തനിക്കതെല്ലാം ഇഷ്ടമാണെന്നുകൂടി പറയുകയാണ് താരം. 

ഞാന്‍ ഈ ട്രോളുകളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും ട്രോളുകള്‍ ഉണ്ടാകട്ടെ. പല ട്രോളുകളും വളരെ ക്രിയേറ്റീവായാണ് ചെയ്തിരിക്കുന്നത്. എന്റെ ഇംഗ്ലീഷ് ഭാഷ കമ്മ്യൂണിക്കേറ്റ് ചെയ്യാതെ പോവുന്നുവെങ്കില്‍ അത് എന്റെ ഭാഷയുടെ പ്രശ്‌നമാണ്. അത് എന്റെ തെറ്റായാണ് ഞാന്‍ കാണുന്നത്. ഇനിയും കൂടുതല്‍ ട്രോളുകള്‍ താന്‍ പ്രതീക്ഷിക്കുന്നു എന്നു കൂടി പൃഥ്വി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com