ഇന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 റിലീസിന് മുന്നേ തന്നെ റെക്കോര്‍ഡുകള്‍ തിരുത്തി
കുറിക്കയാണ്. ട്രൈലറില്‍ തന്നെ റെക്കോര്‍ഡിട്ട ചിത്രം റിലീസാകാന്‍ പോകുന്നത് ലോകവ്യാപകമായി 6500 തീയറ്ററുകളിലാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍
ചിത്രം ഇത്രയും വലിയ റിലീസ് ചെയ്യുന്നത്. ആറ് കോടിയില്‍ അധികം ആളുകളാണ് യൂട്യൂബില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്.
ബാഹുഹലിയുടെ ഒന്നാം ഭാഗം 650 കോടി രൂപയാണ് നേടിയത്. രണ്ടാംഭാഗം എന്തായാലു കളക്ഷന്‍ റകകോര്ഡുകള് ഭേദിക്കും എന്ന് കാര്യത്തില്‍ സംശയമില്ല. എസ്എസ്രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രഭാസാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ