മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ മാസ് ലുക്ക് കണ്ട ആവേശത്തിലാണ് താരത്തിന്റെ ആരാധകര്‍. ദ ഗ്രേറ്റ് ഫാദറിന്റെ ഫൈനല്‍ ടീസറിലാണ് മമ്മുട്ടി മരണ മാസ് ലുക്കിലെത്തിയിരിക്കുന്നത്. നവാഗതനായ ഹനീഫ് അദേനി ഒരുക്കുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസറില്‍ സ്റ്റൈലിഷ് ലുക്കിലാണ് മമ്മുട്ടി പ്രത്യക്ഷപ്പെടുന്നത്.
200ഓളം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യന്നു ചിത്രത്തില്‍ സ്നേഹയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ാഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്, ആര്യ, ഷാജി നടേശന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ