മോഹന്‍ലാല്‍ ആനപ്പാപ്പാനാകുന്നു

By സമകാലികമലയാളം ഡെസ്‌ക്   |   Published: 17th October 2017 03:49 PM  |  

Last Updated: 17th October 2017 04:09 PM  |   A+A-   |  

mohanlalioiuoipi

മോഹന്‍ലാലിന് നിരവധി മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് ഭദ്രന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഭദ്രന്‍ മോഹന്‍ലാല്‍ ടീം ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്. മോഹന്‍ലാല്‍ ആന പാപ്പാനായാണ് ഈ ചിത്രത്തില്‍ എത്തുക. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഭദ്രന്‍.

നാലുമാസം മുന്‍പ് തിരുവനന്തപുരത്ത് വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണ സമയത്താണ് ഭദ്രന്‍ കഥപറഞ്ഞത്. കഥാപാത്രത്തെ ഇഷ്ടപ്പെട്ട ലാല്‍ ഉടന്‍ തന്നെ ഡേറ്റ് നല്‍കിയെന്നാണ് വിവരം. പൂര്‍ണ്ണമായും കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. 

ഹരീഷ് പേരാടിയും ഈ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്തുമെന്നാണ് സൂചന. ഏകദേശം നൂറു ദിവസത്തോളം ആണ് പൂര്‍ണ്ണമായും കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഈ സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ പൃഥ്വിരാജിന്റെ ലൂസിഫറിന്റെ ചിത്രീകരണ തിരക്കിലാണ് താരം.

മോഹന്‍ലാലും ഭദ്രനും ഒടുവില്‍ ഒന്നിച്ചത് ഉടയോന്‍ എന്ന ചിത്രത്തിലായിരുന്നു. അങ്കിള്‍ ബണ്‍, സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയാണ് ഭരതനും മോഹന്‍ലാലും ഒന്നിച്ച മറ്റുചിത്രങ്ങള്‍. ഈ ചിത്രങ്ങളെല്ലാം മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങള്‍ തന്നെയായിരുന്നു.