'പദ്മാവദില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ല' ; സിനിമയെ പിന്തുണച്ച് ശ്രീ ശ്രീ രവിശങ്കര്‍

ബുധനാഴ്ച രാത്രിയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ബംഗളൂരുവിലെ ആശ്രമത്തില്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തിയത്.
'പദ്മാവദില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ല' ; സിനിമയെ പിന്തുണച്ച് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവദ് സിനിമയെ പിന്തുണച്ച് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. പദ്മാവദ് എന്ന ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടു. എതിര്‍ക്കപ്പെടേണ്ടതായി ചിത്രത്തില്‍ ഒന്നുമില്ല. സത്യത്തില്‍ ചിത്രത്തിനു നേര്‍ക്കുണ്ടായ എതിര്‍പ്പ് അത്ഭുതപ്പെടുത്തുകയാണ്. റാണി പദ്മാവതിക്കുള്ള മഹത്തായ ആദരവാണ് ചിത്രം. പദ്മാവദ് ഇന്ത്യയില്‍ ഏറെ ആഘോഷിക്കപ്പെടുമെന്നും ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു. 

ബുധനാഴ്ച രാത്രിയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ബംഗളൂരുവിലെ ആശ്രമത്തില്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തിയത്. സിനിമയ്ക്ക് ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി ഇന്ന് റദ്ദാക്കിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്. 

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം ശ്രീ ശ്രീ രവിശങ്കര്‍
സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം ശ്രീ ശ്രീ രവിശങ്കര്‍

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സിനിമ റിലീസ് ചെയ്താല്‍ ക്രമസമാധാന നില തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി തള്ളിയിരുന്നു. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രത്തില്‍ ദീപിക പദുക്കോണാണ് റാണി പദ്മാവതിയായി അഭിനയിക്കുന്നത്. റാവല്‍ രത്തന്‍ സിംഗായി ഷാഹിദ് കപൂറും സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിംഗും അഭിനയിക്കുന്നു. 190 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സിനിമ ജനുവരി 25 ന് തീയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com