മോഹന്‍ലാല്‍ കുറ്റവാളിയോ തീവ്രവാദിയോ അല്ല;പിന്നെന്തിന് അയിത്തം?: എം.എ നിഷാദ് ചോദിക്കുന്നു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെ വിമര്‍ശിച്ച് കത്ത് നല്‍കിയവര്‍ക്കെതിരെ സംവിധായകന്‍ എം.എ നിഷാദ്
മോഹന്‍ലാല്‍ കുറ്റവാളിയോ തീവ്രവാദിയോ അല്ല;പിന്നെന്തിന് അയിത്തം?: എം.എ നിഷാദ് ചോദിക്കുന്നു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെ വിമര്‍ശിച്ച് കത്ത് നല്‍കിയവര്‍ക്കെതിരെ സംവിധായകന്‍ എം.എ നിഷാദ്. മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍,അത് പരിശോധിക്കുകയോ,ആശയപരമായി ചര്‍ച്ചചെയ്യുകയോ ചെയ്യുന്നതിന് പകരം,ലാല്‍ എന്ന നടനെ പൊതു സമൂഹത്തില്‍ നിന്നങ്ങ് തുടച്ച് നീക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അക്കൂട്ടരോട് സഹതാപം മാത്രമെന്ന് നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നിഷാദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

മോഹന്‍ലാലിനോട് എന്തിന് അയിത്തം?

ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച്, പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു..മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് മുഖ്യാതിഥിയായി സര്‍ക്കാര്‍ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം...സത്യം പറയാമല്ലോ,അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല..മോഹന്‍ലാല്‍, ഒരു കുറ്റവാളിയോ, തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം...മോഹന്‍ലാല്‍,അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ആയത് ഇന്നലെയാണ് (അതാണ് വിഷയമെങ്കില്‍..അമ്മ ജനറല്‍ സെക്രട്ടറി ശ്രീമാന്‍ ഇടവേള ബാബുവിനെ അല്ലല്ലോ ക്ഷണിച്ചത്..അങ്ങനെയാണെങ്കില്‍ അതൊരു വിഷയമാക്കാം)...മലയാളിയുടെ മനസ്സില്‍ നടനകലയിലൂടെ സ്ഥിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം..സര്‍ക്കാറിന്റെ പരിപാടിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മ്മികതയാണ് ചോര്‍ന്ന് പോകുന്നത്..അത് കൊണ്ട് ആരുടെ പ്രാധാന്യമാണ് കുറയുന്നത്..പുരസ്‌കാര ജേതാക്കളുടേതോ? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...പുരസ്‌കാരം അടച്ചിട്ട മുറിയിലേക്ക് മാറ്റണമെന്നാണോ വാദം ?...

ഇതൊരംതരം വരട്ട് വാദമാണ്..മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍,അത് പരിശോധിക്കുകയോ,ആശയപരമായി ചര്‍ച്ചചെയ്യുകയോ ചെയ്യുന്നതിന് പകരം, ലാല്‍ എന്ന നടനെ പൊതു സമൂഹത്തില്‍ നിന്നങ്ങ് തുടച്ച് നീക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അക്കൂട്ടരോട് സഹതാപം മാത്രം...മോഹന്‍ലാലിനെ ഇത് വരെ ചടങ്ങിന്റെ കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്..അങ്ങനെ ഒരു ആലോചന വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്...തീരുമാനമാകാത്ത കാര്യത്തിനാണ് ഈ പടപ്പുറപ്പാട്...എന്തായാലും, ഒരം പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഞാന്‍ അത് ഏറ്റു വാങ്ങും..ഇതെന്റെ നിലപാടാണ്..എന്റ്‌റെ ശരിയും...
NB: രാഷ്ട്രീയ പരമായ വിയോജിപ്പുകള്‍ എന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com