'അമ്മ' ദിലീപിനെ സംരക്ഷിക്കുന്നു, ഇനിയും തുടരുന്നതില്‍ അര്‍ഥമില്ല; താര സംഘടനയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി

'അമ്മ' ദിലിപീനെ സംരക്ഷിക്കുന്നു, ഇനിയും തുടരുന്നതില്‍ അര്‍ഥമില്ല; താര സംഘടനയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി
'അമ്മ' ദിലീപിനെ സംരക്ഷിക്കുന്നു, ഇനിയും തുടരുന്നതില്‍ അര്‍ഥമില്ല; താര സംഘടനയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി
Updated on: 
1 min read


കൊച്ചി: തനിക്കു നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല, താരസംഘടനയില്‍നിന്നു രാജിവയ്ക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി.  ഇതിനു മുന്പ് ഈ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്ന് നടി വ്യക്തമാക്കി.

മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി രാജി വയ്ക്കുകയാണെന്ന് നടി അറിയിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ യോഗത്തിലാണ്, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സംഘടനയുടെ ബൈലോ അനുസരിച്ച് ദിലീപിനെ പുറത്താക്കിയ തീരുമാനം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരിച്ചെടുക്കാനുള്ള തീരുമാനം. 

ദിലിപീനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്, ആക്രമിക്കപ്പെട്ട നടിക്കൊപ്പം റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും രാജിവച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com