റാമിന്റെയും ജാനുവിന്റെയും ജീവിതത്തിലെ നിര്‍ണായകമായ രാത്രിയിലെ ആ മനോഹര രംഗം ഇതാ!; '96' ലെ അമ്പരിപ്പിക്കുന്ന ഡീലിറ്റഡ് സീന്‍ പുറത്ത് ( വീഡിയോ) 

. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുത്തന്‍ ആവിഷ്‌കാരത്തിന് ജനം നല്‍കിയത് വന്‍കയ്യടികളാണ്
റാമിന്റെയും ജാനുവിന്റെയും ജീവിതത്തിലെ നിര്‍ണായകമായ രാത്രിയിലെ ആ മനോഹര രംഗം ഇതാ!; '96' ലെ അമ്പരിപ്പിക്കുന്ന ഡീലിറ്റഡ് സീന്‍ പുറത്ത് ( വീഡിയോ) 

തെന്നിന്ത്യയില്‍ അടുത്തകാലത്തായി ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളില്‍ ഒന്നാണ് വിജയ് സേതുപതി-തൃഷ ജോഡികള്‍ ഒരുമിച്ചെത്തിയ 96 എന്ന് പറഞ്ഞാല്‍ ആരും തെറ്റുപറയില്ല. പ്രണയിച്ചവര്‍ക്ക് ഹൃദ്യമായ ഒരു അനുഭവമാണ് ചിത്രം. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുത്തന്‍ ആവിഷ്‌കാരത്തിന് ജനം നല്‍കിയത് വന്‍കയ്യടികളാണ്. ഇപ്പോഴിതാ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ പോയ ഒരു സീന്‍. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അമ്പരപ്പിക്കുന്ന  ആ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടത്.  

റാമിന്റെയും ജാനുവിന്റെയും ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രി നടന്ന രംഗമാണ് സിനിമയില്‍ ഇല്ലാഞ്ഞിട്ടും ഇപ്പോള്‍ വൈറലാകുന്നത്. സമയദൈര്‍ഘ്യം മൂലമാണ് ഈ സീന്‍ വെട്ടിമാറ്റിയത്. ഇപ്പോഴിതാ ആ മനോഹര സീന്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. ജാനു എന്ന എസ്.ജാനകീ ദേവിക്ക് ആ പേര് മാതാപിതാക്കള്‍ നല്‍കാന്‍ കാരണം ഗായിക എസ്.ജാനകിയാണ്. റാം എന്ന കൂട്ടുകാരന്‍ സാക്ഷാല്‍ എസ്.ജാനകിയുടെ മുന്നില്‍ ജാനുവിനെ എത്തിക്കുന്നതാണ് ഈ കഥാസന്ദര്‍ഭം. എസ്.ജാനകി സിനിമയില്‍ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീന്‍ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സീനില്‍ മനോഹരമായി ഈ ഇതിഹാസ ഗായിക അഭിനയിക്കുന്നുമുണ്ട്. ജാനകിയമ്മ അഭിനയിച്ചിട്ടും ആ വിവരം എങ്ങനെ രഹസ്യമായി സൂക്ഷിക്കപ്പെട്ടു എന്നതും അത്ഭുതമായിരിക്കുകയാണ്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഇക്കാര്യവും ചര്‍ച്ചാവിഷയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com