കുപ്പിയുടെ അടപ്പ് ഒറ്റ തൊഴിക്ക് പറപ്പിക്കണം; കടുകട്ടി ചലഞ്ചുമായി സൂപ്പര്‍താരം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മുന്‍ ചലഞ്ചുപോലെ അത്ര എളുപ്പമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചലഞ്ച്
കുപ്പിയുടെ അടപ്പ് ഒറ്റ തൊഴിക്ക് പറപ്പിക്കണം; കടുകട്ടി ചലഞ്ചുമായി സൂപ്പര്‍താരം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Updated on
1 min read


സ് ബക്കറ്റ് ചലഞ്ചിനും കികി ചലഞ്ചിനും പിന്നാലെ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് പുതിയ ചലഞ്ച്. ഒരു കുപ്പിയുടെ അടപ്പ് തുറക്കുന്നതാണ് ചലഞ്ച്. പറയുന്നതു പോലെ അത്ര എളുപ്പമല്ല പരിപാടി. ഒറ്റ ചവിട്ടിനും കുപ്പിയുടെ അടപ്പ് തെറിപ്പിക്കണം. ബോട്ടില്‍ കാപ്പ് എന്ന് പേരിട്ടിരിക്കുന്ന ചലഞ്ച് അവതരിപ്പിച്ചത് ഹോളിവുഡ് താരം ജേസണ്‍ സ്റ്റാഫം ആണ്. ഗായകന്‍ ജോണ്‍ മേയറും ചലഞ്ച് ഏറ്റെടുത്തു. മുന്‍ ചലഞ്ചുപോലെ അത്ര എളുപ്പമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചലഞ്ച്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jason Statham (@jasonstatham) on

ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടില്‍കാപ് ചാലഞ്ച്. കുപ്പിയില്‍ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താല്‍ ചാലഞ്ചില്‍ നിന്നും പുറത്തുപോകും. അല്‍പം ആയോധനകല പഠിച്ചവര്‍ക്കെ ബോട്ടില്‍ കാപ്പ് ചലഞ്ചില്‍ പങ്കെടുക്കാനാവൂ.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Errolson Hugh (@erlsn.acr) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com