സീരിയല്‍ താരം ജിസ്മിയുടെ വിവാഹം, വൈറലായി വീഡിയോയും ചിത്രങ്ങളും

By സമകാലികമലയാളം ഡെസ്‌ക്  |   Published: 29th October 2019 07:40 PM  |  

Last Updated: 29th October 2019 07:55 PM  |   A+A-   |  

jismi

 

സീരിയല്‍ താരം ജിസ്മി വിവാഹിതയായി. മലയാള സിനിമകള്‍ക്കും നിരവധി ഷോകള്‍ക്കും വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനിമറ്റോഗ്രാഫര്‍ ഷിന്‍ജിത്താണ് വരന്‍.  വിവാഹത്തിനു മുന്‍പ് പുറത്തിറങ്ങിയ ജിസ്മിയുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ടായിരുന്നു. 

വ്യത്യസ്തമായ പ്രമേയത്തോടു കൂടിയുള്ളതായിരുന്നു ഇവരുടെ സേവ് ദ ഡേറ്റ്. ഇപ്പോള്‍ ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടുന്നതിന്റെയും തുടര്‍ന്നുള്ള റിസപ്ഷന്റെയുമെല്ലാം ചിത്രങ്ങള്‍ ജിസ്മി തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന വിവാഹത്തില്‍ ടിവി, സിനിമ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.