അഞ്ച് സുന്ദരിമാര്‍ക്കൊപ്പം ഒരു സുന്ദരന്‍!: വൈറലായി കൃഷ്ണകുമാറും മക്കളും, ചിത്രങ്ങള്‍

പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള കേരളീയ വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരിക്കുന്നത്.
അഞ്ച് സുന്ദരിമാര്‍ക്കൊപ്പം ഒരു സുന്ദരന്‍!: വൈറലായി കൃഷ്ണകുമാറും മക്കളും, ചിത്രങ്ങള്‍
Updated on
1 min read

പ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയെ ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ്. കസവ് സാരിയും മുണ്ടും ധരിച്ചുള്ള ചിത്രങ്ങള്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിറയുകയാണ്. ഇതിനൊപ്പം താരങ്ങളും തങ്ങളുടെ ഓണച്ചിത്രങ്ങള്‍ കുടുംബസമേതം പങ്കുവയ്ക്കുന്നുണ്ട്. ഇതില്‍ ഏറ്റവുമധികം ശ്രദ്ധനേടുന്നത് നടന്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ്. 

പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള കേരളീയ വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. കൃഷ്ണകുമാറും ഭാര്യയും നാല് മക്കളും അടങ്ങുന്ന ആറംഗ കുടുംബത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

അന്നും ഇന്നും മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടക്കൂടുതലുണ്ട് കൃഷ്ണകുമാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും. ചുരുങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവരാന്‍ കൃഷ്ണ കുമാറിന്റെ മകള്‍ അഹാനയ്ക്കും സാധിച്ചു. 

ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ഫോളോവേഴ്‌സുളള താരമാണ് അഹാന. അഹാനയുടെ ഏറ്റവും പുതിയ ചിത്രമായ ലൂക്ക തിയറ്ററുകളില്‍ വിജയം നേടിയിരുന്നു. അഹാനയുടെ ഏറ്റവും ഇളയ അനിയത്തിയായ ഹന്‍സികയും ഇതേ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com