യുഎഇയിൽ ചരിത്രം കുറിച്ച് മരക്കാർ; ആദ്യ ദിവസം നേടിയത് റെക്കോഡ് കളക്ഷൻ

യുഎഇയില്‍ മാത്രമായി ചിത്രം 64 തിയേറ്ററുകളിലാണ് റിലീസിനെത്തിയത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കോവിഡിൽ തകർന്ന സിനിമ മേഖലയ്ക്ക് പ്രതീക്ഷയായാണ് മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന മരക്കാർ തിയറ്ററിൽ എത്തിയത്. ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലായാണ് ചിത്രം എത്തിയത്. ഇപ്പോൾ യുഎഇയിൽ വരുമാനത്തില്‍ റെക്കോഡിട്ടിരിക്കുകയാണ് മരക്കാർ. ആദ്യ ദിവസം തന്നെ യുഎഇയിൽ നിന്ന് 2.98 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. 

64 തിയറ്ററുകളിലായി 368 ഷോ

ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ആണ് വിവരം പങ്കുവച്ചത്. യുഎഇയില്‍ മാത്രമായി ചിത്രം 64 തിയേറ്ററുകളിലാണ് റിലീസിനെത്തിയത്. ആദ്യ ദിവസം മരക്കാറിന്റെ 368 ഷോകൾ ഉണ്ടായി. മലയാളം സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതെന്നാണ് മനോബാല പറയുന്നത്. 

റിലീസിന് മുൻപേ 100 കോടി ക്ലബ്ബിൽ

റിലീസിന് മുമ്പേ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com