പൊലീസ് വേഷത്തിൽ ഉർവശി, ഒപ്പം സൗബിനും; ‘ഒരു പൊലീസുകാരന്റെ മരണം’ ഒരുങ്ങുന്നു

‘ഒരു പൊലീസുകാരന്റെ മരണം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  നവാഗതയായ രമ്യ അരവിന്ദാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ഉർവശി പൊലീസ് ഉദ്യോ​ഗസ്ഥയായി എത്തുന്ന സിനിമ ഒരുങ്ങുന്നു. ‘ഒരു പൊലീസുകാരന്റെ മരണം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  നവാഗതയായ രമ്യ അരവിന്ദാണ്. ഉർവശിക്കൊപ്പം സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ഏറെ നാളുകൾക്ക് ശേഷം ഉർവശി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഡാർക് ത്രില്ലർ അല്ലെങ്കിലും മർഡർ മിസ്റ്ററിയാണ്. സംവിധായകൻ ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്നു രമ്യ ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലിഷ്, ആർട്ടിസ്റ്റ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിന്റെ ചീഫ് അസ്സോസിയേറ്റും ആയിരുന്നു രമ്യ. 

വൈശാഖ് സിനിമാസിന്റെയും, റയൽ ക്രിയേഷൻസിന്റെയും ബാനറിൽ വൈശാഖ് രാജൻ ആണ് ചിത്രം നിർമിക്കുന്നത്. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്നി ഖാൻ, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ജനുവരി പകുതിയോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. വാഗമണ്‍ ആയിരിക്കും ലൊക്കേഷന്‍. ഷെഹനാദ് ജലാലാണ് ഛായാഗ്രാഹകന്‍. സംഗീതം - ജസ്റ്റിന്‍ വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് - ജോ കൊരട്ടി, വസ്ത്രാലങ്കാരം - ബ്യുസി ബേബി ജോണ്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, ശബ്ദമിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER