വണ്ണം കുറഞ്ഞതു കണ്ട് വല്ല അസുഖവുമുണ്ടോ എന്ന് ചോദിക്കുന്നവരോട്; ഖുശ്ബുവിന്റെ മറുപടി ഇങ്ങനെ

ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഇപ്പോഴും ആവേശമാണ് നടി ഖുശ്ബു. ഒരു കാലത്ത് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു താരം. അടുത്തിടെ വമ്പൻ മേക്കോവർ നടത്തി താരം ആരാധകരെ അമ്പരപ്പിച്ചിരുന്നു. 20 കിലോ ഭാരമാണ് ഖുശ്ബു കുറച്ചത്. നിരവധി പേർ താരത്തിന്റെ മേക്കോവറിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. എന്നാൽ വണ്ണം കുറഞ്ഞതു കണ്ട് വല്ല അസുഖവുമുണ്ടോ എന്ന് ചോദിച്ചവരുണ്ട്. ഇപ്പോൾ അവർക്ക് മറുപടിയുമായി എത്തുകയാണ് താരം. 

ഖുശ്ബുവിന്റെ കുറിപ്പ് വായിക്കാം

ഇത്രയും ആരോ​ഗ്യത്തോടെ താൻ ഇതുവരെ ഇരുന്നിട്ടില്ലെന്നാണ് ഖുശ്ബു പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. "20 കിലോ ഭാരം കുറഞ്ഞ്, ജീവിതത്തിലെ ഏറ്റവും ആരോഗ്യമുള്ള ഘട്ടത്തിലാണ് ഞാനിപ്പോൾ. നിങ്ങളും സ്വന്തം ആരോഗ്യം സംരക്ഷിക്കുക. ആരോഗ്യമാണ് ശരിയായ സമ്പത്തെന്ന് മറക്കരുത്. ഇനി എനിക്ക് എന്തെങ്കിലും അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഇത്രയും ആരോഗ്യത്തോടെ ഞാൻ ഇതുവരെ ഇരുന്നിട്ടില്ല. ശരീരഭാരം കുറച്ച് ഫിറ്റ് ആവാൻ നിങ്ങളിൽ പത്തു പേരെയെങ്കിലും പ്രചോദിപ്പിച്ചാൽ, സ്വയം വിജയിച്ചതായി ഞാൻ കണക്കാക്കും" ഖുശ്ബു കുറിച്ചു. തന്റെ പഴയ ചിത്രവും പുതിയ ചിത്രവും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്. 

രജനീകാന്തിന്റെ അണ്ണാത്തെയിലാണ് ഖുശ്ബുവിനെ അവസാനമായി കണ്ടത്. സിനിമയ്ക്കൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമാണ് താരം. . കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ ഖുഷ്ബു അവിടെ സ്ഥാനാർഥിയുമായി. തൗസൻറ് ലൈറ്റ്സ് മണ്ഡലത്തിൽ മത്സരിച്ച അവർ പക്ഷേ ഡിഎംകെ സ്ഥാനാർഥിയോട് തോൽക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com