നന്ദ്യാല രവി/ ചിത്രം: ട്വിറ്റര്‍
നന്ദ്യാല രവി/ ചിത്രം: ട്വിറ്റര്‍

സംവിധായകന്‍ നന്ദ്യാല രവി കോവിഡ് ബാധിച്ച് മരിച്ചു 

ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

പ്രമുഖ തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം.

നന്ദ്യാലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. സൂപ്പര്‍താരം ചിരഞ്ജീവി സഹായം എത്തിച്ചു. ചികിത്സാ ചിലവിലേക്കായി ഹാസ്യതാരം സപ്തഗിരിയും നിര്‍മ്മാതാവ് രാധാ മോഹവനും ഒരു ലക്ഷം രൂപ വീതം നല്‍കി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആരോഗ്യം മോശമാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലക്ഷ്മി രാവെ മാ ഇന്‍ടിക്കി, ഒരേ ബുജിഗ, പവര്‍പ്ലെ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com