'മോഹൻലാലിനെ കുറിച്ച് എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്; തിയേറ്ററുകാർക്ക് സംസ്കാരമില്ല'- തുറന്നടിച്ച് പ്രിയദർശൻ

'മോഹൻലാലിനെ കുറിച്ച് എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്; തിയേറ്ററുകാർക്ക് സംസ്കാരമില്ല'- തുറന്നടിച്ച് പ്രിയദർശൻ
പ്രിയദര്‍ശന്‍/ ഫയൽചിത്രം
പ്രിയദര്‍ശന്‍/ ഫയൽചിത്രം

കൊച്ചി: മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഓടിടിയിൽ റിലീസ് ചെയ്യുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് മനസ് തുറന്ന് സംവിധായകൻ പ്രിയദർശൻ. മരക്കാർ തിയേറ്ററിൽ തന്നെ കാണിക്കണം എന്നാഗ്രഹിച്ച് എടുത്ത സിനിമയാണെന്നും എന്നാൽ അത് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിഷയത്തിൽ പ്രിയദർശൻ നിലപാട് അറിയിച്ചത്. 

ഇങ്ങനെയൊരു സിനിമ മലയാള സിനിമയ്ക്ക് അഫോർഡ് ചെയ്യാൻ പറ്റാത്തതാണ്. നമ്മുടേത് ഒരു കൊച്ചു കേരളമല്ലേ. എങ്കിലും റിസ്‌ക് എടുത്തു. ഇതിന് മുമ്പ് കാലാപാനി എന്ന സിനിമയിറക്കി പൈസ നഷ്ടമായ ആളാണ് മോഹൻലാൽ. എന്നാൽ ഇത് നൂറു ശതമാനവും തീയേറ്ററിൽ റിലീസ് ചെയ്യണമെന്ന മോഹത്തോടെയാണ് മോഹൻലാലും ഞാനും തയ്യാറെടുത്തത്.

റിസ്‌ക് എടുക്കുന്ന ഒരു മനുഷ്യനെ ഞാൻ കുത്തുപാളയെടുപ്പിക്കാൻ പാടില്ല അതായിരുന്നു തീരുമാനത്തിന് പിന്നിൽ. ഇപ്പോ ഞാൻ ആന്റണിക്കൊപ്പമാണ്. രണ്ട് മൂന്ന് കാരണങ്ങൾ അതിന് പിന്നിലുണ്ട്. കോവിഡിന് ശേഷം ഭയന്നിരിക്കുന്ന ആളുകളെ തീയേറ്ററുകളിലേക്ക് കൊണ്ടുവരാൻ പറ്റണം. അതിന് പറ്റിയ സിനിമയാണ് മരക്കാർ അത് തീയേറ്ററുകാർക്ക് ഗുണം ചെയ്‌തേനെ.

പക്ഷേ പരസ്പരം സഹായിച്ചാലേ പറ്റൂ. തീയേറ്ററുകാർക്ക് സംസ്‌കാരമില്ല. മോഹൻലാൽ നടനല്ല ബിസിനസുകാരനാണെന്നൊക്കെ എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്. എല്ലാവരുമല്ല ചിലർ. സംസാരിക്കുമ്പോൾ മിനിമം സംസ്കാരമൊക്കെ വേണ്ടതാണെന്നും അദ്ദേഹം തുറന്നടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com