വിഘ്നേശിന്റെ നെഞ്ചോട് ചേർന്ന് നയൻതാര; വലിയ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം (വീഡിയോ)

വിഘ്നേശിന്റെ നെഞ്ചോട് ചേർന്ന് നയൻതാര; വലിയ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം (വീഡിയോ)
ഫോട്ടോ: സോഷ്യൽ മീഡിയ
ഫോട്ടോ: സോഷ്യൽ മീഡിയ
Updated on
1 min read

യൻതാരയുടെ പിറന്നാൾ ആഘോഷമാക്കി കാമുകൻ വിഘ്നേശ് ശിവൻ. നയൻ എന്നെഴുതിയ വലിയ കേക്ക് മുറിച്ചും പിറന്നാളിന് ആഘോഷപൂർവമായ പാർട്ടി ഒരുക്കിയുമാണ് പ്രിയതമൻ സന്തോഷം പങ്കിട്ടത്. വിഘ്നേശിന്റെ നെഞ്ചിൽ ചേർന്ന് നിന്ന് സ്നേഹം പങ്കിട്ട ശേഷമാണ് നയൻതാര കേക്ക് മുറിച്ചത്.

അടുത്തിടെ അഭിമുഖത്തിൽ വിഘ്നേശുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻതാര വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേശും വിവാഹത്തെ കുറിച്ച് പരാമർശിച്ചിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡ്, അറ്റ്ലി– ഷാരൂഖ് ഖാൻ ചിത്രം ലയൺ എന്നിങ്ങനെ വമ്പൻ സിനിമകളാണ് നയൻതാരയുടെ പുതിയ പ്രൊജക്‌‌ടുകൾ. കാത്തു വാക്കുള രണ്ടു കാതൽ ആണ് വിഘ്നേശ് ശിവന്റെ പുതിയ പ്രൊജക്ട്. വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com